എര്‍റ്റിഗ ബുക്കിംഗ് 32,000 കവിഞ്ഞു

മാരുതി സുസുക്കി എര്‍റ്റിഗ വിപണിയില്‍ ഇരിപ്പുറപ്പിച്ചതിന്‍റെ വ്യക്തമായ സൂചന തന്നെയാണ് വില്‍പനക്കണക്കുകള്‍ കാണിക്കുന്നത്. പുറത്തു വന്ന കണക്കുകള്‍ പ്രകാരം മാരുതി സുസുക്കി എര്‍റ്റിഗ ലോഞ്ച് ചെയ്ത് ഒരു മാസത്തിനകം 32,000 ബുക്കിംഗാണ് ലഭിച്ചിരിക്കുന്നത്. എര്‍റ്റിഗയ്ക്ക് ലഭിക്കുന്ന വന്‍ വരവേല്‍പില്‍ മാരുതി സുസുക്കി തന്നെയും അന്തംവിട്ടതായാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

ഏഴ് വേരിയന്‍റുകളുമായിട്ടാണ് മാരുതി സുസുക്കി എര്‍റ്റിഗ വിപണിയിലെത്തിയിരിക്കുന്നത്. എംപിവി സെഗ്മെന്‍റിലാണ് എര്‍റ്റിഗയുടെ നിലാപാടെന്ന് പൊതുവില്‍ പറയാമെങ്കിലും വാഹനലക്ഷണശാസ്ത്ര പ്രകാരം അത് അത്രകണ്ട് ശരിയാവുകയുമില്ല. ഇക്കാരണത്താലാണ് എര്‍റ്റിഗയെ മാരുതി എല്‍യുവി(ലൈഫ് യൂട്ടിലിറ്റി വാഹനം) അഥവാ "ജീവിതോദ്ദേശ്യ വാഹനം" എന്നു വിളിക്കുന്നത്. ജീവിതോദ്ദേശ്യമെന്ന വാക്കുകൊണ്ട് ഒരൊറ്റ ഉദ്ദേശ്യമേ മാരുതി മുമ്പോട്ടു വെക്കുന്നുള്ളൂ. ഇന്ത്യന്‍ സാമ്പത്തിക, സാംസ്കാരിക, സാമൂഹിക, ശാരീരിക പ്രത്യേകതകളെ കാര്യക്ഷമമായി ഈ എംയുവി അഥവാ എല്‍യുവി ഉള്‍ക്കൊണ്ടിരിക്കുന്നു.

എര്‍റ്റിഗയിലൂടെ മാരുതിക്ക് ഇടക്കാലത്ത് നഷ്ടപ്പെട്ട വിപണിവിഹിതം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷ കമ്പനിക്കുണ്ട്. 50 ശതമാനത്തിലേക്ക് വിപണിവിഹിതത്തെ എത്തിക്കുകയാണ് ലക്ഷ്യം. നിലവില്‍ 40 ശതമാനത്തിന്‍റെ പരിധിയിലേക്ക് ചുരുങ്ങിയിരിക്കുകയാണ് വില്‍പന.

എര്‍റ്റിഗയുടെ ഡീസല്‍ പതിപ്പിനാണ് ഏറ്റവുമധികം ആവശ്യക്കാരുള്ളത്. മൊത്തം ബുക്കിംഗിന്‍റെ 70 ശതമാനവും ഡീസല്‍ പതിപ്പിനു വേണ്ടിയുള്ളതാണ്.

More from DriveSpark

Article Published On: Monday, May 21, 2012, 10:55 [IST]
English summary
The Ertiga has reportedly received more than 32,000 bookings within one month of its launch.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X