മാരുതി 500 പേരെ പുറത്താക്കും?
പുറത്താക്കപ്പെടുന്ന തൊഴിലാളികള്‍ക്കു പകരമായി ആയിരത്തോളം അപ്രന്‍റിസ് തൊഴിലാളികളെ നിയമിക്കാനും മാരുതിക്ക് പരിപാടിയുണ്ട്. ഇവരെ പരിശീലിപ്പിച്ചെടുക്കുകയാണ് ചെയ്യുക.
കഴിഞ്ഞ വര്‍ഷം പകുതിയോടെ തുടങ്ങിയ സമരങ്ങള്‍ക്കിടെ നിരവധി തവണ പുറത്താക്കലും നിയമനങ്ങളും നടക്കുകയുണ്ടായി മാരുതിയില്‍. എന്നാല്‍ സമരങ്ങള്‍ക്ക് യാതൊരു കുറവും ഉണ്ടായിട്ടില്ല. പുതുതായി നിയമിക്കപ്പെടുന്നവരും അതൃപ്തരായ പഴയ തൊഴിലാളികളുടെ കൂടെ ചേരുന്നതാണ് കാണുന്നത്.
ഇന്ത്യന്‍ കമ്പനികളില്‍ ഇത്തരം തൊഴില്‍ പ്രശ്നങ്ങള്‍ പൊതുവില്‍ കുറവാണ്. ടാറ്റയടക്കമുള്ള കമ്പനികളില്‍ തൊഴിലാളികള്‍ മറ്റു കമ്പനികളിലെ തൊഴിലാളികളെക്കാള്‍ സംതൃപ്തരുമാണ്. വിദേശ കമ്പനികളിലാണ് പ്രശ്നങ്ങള്‍ ഏറെയും ഉടലെടുക്കുന്നത്. മാരുതി, ഹ്യൂണ്ടായ്, ഹോണ്ട, ജനറല്‍ മോട്ടോഴ്സ്, ബോഷ് തുടങ്ങിയ കമ്പനികളില്‍ തൊഴില്‍ക്കൂട്ടം പൊട്ടിത്തെറിയുടെ വക്കിലാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
മാരുതി മനെസര്‍ പ്ലാന്‍റിലെ പ്രശ്നങ്ങള്‍ക്ക് കമ്പനി ഉടമസ്ഥരായ സുസൂക്കിയുടെ ജപ്പാന്‍ മോഡല്‍ മാനേജ്‍മെന്‍റ് ശൈലിയെ വിമര്‍ശിക്കുന്നവരുണ്ട്. തൊഴിലാളികളെ ഉപകരണങ്ങള്‍ പോലെ കൈകാര്യം ചെയ്യുന്നതാണ് രാജഭരണം നിലനില്‍ക്കുന്ന ജപ്പാനിലെ ശൈലി. സഹിക്കാനാവാത്ത സമ്മര്‍ദ്ദം അവിടെ തൊഴിലാളികള്‍ക്ക് നേരിടേണ്ടി വരുന്നുണ്ട്. ട്രെയിന്‍ അല്‍പം വൈകിയതിന്‍റെ പേരില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ആത്മഹത്യ ചെയ്തത് ഈയിടെ വലിയ വാര്‍ത്തയായി മാറിയിരുന്നു. തൊഴിലാളിയുടെ ആത്മാര്‍ത്ഥതയുടെ പേരിലാണ് ഇത്തരം വാര്‍ത്തകള്‍ പലപ്പോഴും പുറംലോകം അറിയുന്നത്.


Click it and Unblock the Notifications
