മാരുതി, ഹ്യൂണ്ടായ് ഡീസല്‍ നീക്കം മുറുകുന്നു

കഴിഞ്ഞ ദിവസത്തെ വന്‍ വിലവര്‍ധന കൂടി നടപ്പായപ്പോള്‍ കാര്‍ നിര്‍മാതാക്കളുടെ മൂട്ടിന് തീപ്പിടിച്ച മട്ടാണ്. ഡീസല്‍ കാര്‍ നിക്ഷേപ പദ്ധതികള്‍ ത്വരിതഗതിയിലാക്കാനുള്ള പരിപാടിയിലാണ് കമ്പനികള്‍.
മാരുതി സുസുക്കി മാര്‍ക്കറ്റിഗ് വിഭാഗം തലവന്‍ മെയ്നാക് പരീഖ് പറയുന്നത് ശ്രദ്ധിക്കുക. "ഡീസല്‍ കാറുകളിലേക്കുള്ള ഒരു വലിയ പരിവര്‍ത്തനം തന്നെയാണ് വിപണിയില്‍ നടക്കുന്നത്. ഇതിനെ നേരിടാന്‍ ഞങ്ങള്‍ ഡീസല്‍ ശേഷി വര്‍ധിപ്പിക്കാനുള്ള പരിപാടികളുമായി മുമ്പോട്ട് പോകുകയാണ്. ഫിയറ്റില്‍ നിന്ന് കൂടുതല്‍ എന്‍ജിനുള്‍ ഇറക്കുമതി ചെയ്ത് ആവശ്യങ്ങളെ പൂര്‍ത്തീകരിക്കാനും ശ്രമിക്കുന്നുണ്ട്."
ഹ്യൂണ്ടായ് ഡീസല്‍ എന്‍ജിന്‍ പ്ലാന്‍റ് സ്ഥാപിക്കാന്നതിന്‍റെ അവസാനവട്ട നീക്കങ്ങള്‍ നടക്കുകയാണെന്ന് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അരവിന്ദ് സക്സേന പറയുന്നു. 1.5 ലക്ഷം എന്‍ജിനുകള്‍ വര്‍ഷത്തില്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് പ്ലാന്‍റ്.


Click it and Unblock the Notifications








