മാരുതി റിറ്റ്സിന് ഓട്ടോമാറ്റിക് പതിപ്പ്

റിറ്റ്സ് ഫേസ്‍ലിഫ്റ്റഡ് പതിപ്പിനെ കുറിച്ച് പുതിയ ചില സൂചനകള്‍ ലഭിക്കുന്നത് കൗതുകമുണ്ടാക്കുന്നുണ്ട്. വാര്‍ത്ത ഇതാണ്: റിറ്റ്സിന് ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് കൂടി ലഭിക്കും!
4 സ്പീഡ് ഓട്ടോമാറ്റിക് പതിപ്പാണ് പുതുതായി വരിക. ഇത് പെട്രോള്‍ പതിപ്പായിരിക്കുമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.
മാരുതിയുടെ മോഡലുകളില്‍ എ-സ്റ്റാര്‍, സ്വിഫ്റ്റ് ഡിസൈര്‍, എസ്എര്സ്4 എന്നീ വാഹനങ്ങള്‍ക്ക് നിലവില്‍ ഓട്ടോമാറ്റിക് ഡിയര്‍ബോക്സുണ്ട്.
നേരത്തെ വാഗണ്‍ ആറിനും സെന്നിനും ഓട്ടോമാറ്റിക് പതിപ്പ് വന്നിരുന്നു. ഇവയ്ക്ക് വില്‍പന കുറഞ്ഞതിനാല്‍ മാരുതി സംഗതി എടുത്തുകളയുകയായിരുന്നു. വിലയിലുണ്ടാകുന്ന വന്‍ വ്യതിയാനം ഉപഭോക്താക്കള്‍ സ്വീകരിക്കുമോ എന്നതാണ് പ്രശ്നം. നഗര ഉപഭോക്താക്കളുടെ എണ്ണം കൂടുന്നത് റിറ്റ്സ് ഓട്ടോമാറ്റിക്കിന്‍റെ ആവശ്യം കൂട്ടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.


Click it and Unblock the Notifications








