മാരുതി കുത്തനെ ഇടിഞ്ഞു

Maruti Suzuki Ertiga
മനെസര്‍ പ്ലാന്‍റില്‍ തൊഴിലാളികളുമായുള്ള വഴിവെട്ട് മാരുതിയുടെ വിപണി പ്രകടനത്തെ സാരമായി ബാധിച്ചു. ആഗസ്റ്റ് മാസത്തെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ 35 ശതമാനം ഇടിവാണ് മാരുതി മോഡലുകളുടെ വില്‍പനയിലുണ്ടായിരിക്കുന്നത്.

കഴിഞ്ഞ മാസം മൊത്തം 50,129 യൂണിറ്റ് വാഹനം വിറ്റഴിച്ചു. മാരുതി എര്‍റ്റിഗ മാത്രമാണ് വില്‍പനയില്‍ അല്‍പമെങ്കിലും പിടിച്ചു നില്‍ക്കുന്നത്. എസ് എക്സ്4 സെഡാന്‍ വില്‍പന 76 ശതമാനത്തോളം ഇടിഞ്ഞു.

സ്വിഫ്റ്റ് ഡിസൈറിന്‍റെ വില്‍പന 61 ശതമാനത്തോളമാണ് ഇടിഞ്ഞത്. എസ്റ്റിലോ റിറ്റ്സ് എന്നിവയ്ക്കും സമാനമായ ഇടിവ് സംഭവിച്ചിട്ടുണ്ട്. സ്വിഫ്റ്റ്, എസ്റ്റാര്‍. ഡിസൈര്‍ എന്നിവ മനെസറിലാണ് നിര്‍മിക്കുന്നത്.

ജൂലൈ 18 തുടങ്ങിയ തൊഴില്‍ പ്രശ്നങ്ങള്‍ മാരുതി പ്ലാന്‍റ് ഒരു മാസത്തോളം അടഞ്ഞു കിടക്കുന്നതില്‍ കലാശിക്കുകയായിരുന്നു. ആഗസ്റ്റ് 21നാണ് പ്രശ്നങ്ങള്‍ ഒരുവിധത്തില്‍ ഒതുക്കി കമ്പനി തുറക്കാനുള്ള പരുവത്തിലായത്.

ഇപ്പോഴും പ്രശ്നങ്ങള്‍ അറുതിയൊന്നും ആയിട്ടില്ല. തൊഴില്‍ പ്രശ്നങ്ങളില്‍ പരിഹാരമുണ്ടാക്കുന്നതിന് പകരം കൂടുതല്‍ ഓട്ടോമേഷന്‍ പരിപാടികളുമായി നീങ്ങാനാണ് മാരുതിക്ക് പദ്ധതി.

More from DriveSpark

Article Published On: Wednesday, September 5, 2012, 11:15 [IST]
English summary
Maruti Suzuki's sales has been dropped by 35% in the month of August.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X