മാരുതിയെ എര്‍റ്റിഗ താങ്ങിനിര്‍ത്തുന്നു

മാരുതി സുസുക്കി വില്‍പനയില്‍ ഇടിവ്. മെയ് മാസത്തിലെ വില്‍പനക്കണക്കുകള്‍ പുറത്തു വന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നേടിയ വില്‍പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 5 ശതമാനം ഇടിവാണ് മാരുതിക്കുണ്ടായിരിക്കുന്നത്.

പെട്രോള്‍ വിലവര്‍ധനയാണ് വില്‍പനയിടിവിന്‍റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചെറുകാറുകളില്‍ പെട്രോള്‍ മോഡലുകളിലാണ് മാരുതി കൂടുതല്‍ വില്‍പന നടക്കുന്നത്. ഇന്ത്യയില്‍ ഏറ്റവമധികം വിറ്റഴിക്കപ്പെടുന്ന കാറായ ആള്‍ട്ടോ അടക്കമുള്ള കാറുകള്‍ക്ക് പെട്രോള്‍ മോഡലുകള്‍ മാത്രമേയുള്ളൂ.

ഈ സെഗ്മെന്‍റില്‍ 29 ശതമാനം താഴ്ചയാണ് ഉണ്ടായിരിക്കുന്നത്. എസ്റ്റാര്‍, മാരുതി 800, വാഗണ്‍ ആര്‍ എന്നീ മോഡലുകളുടെ വില്‍പന വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്.

മാരുതി എര്‍റ്റിഗ എന്ന പുതിയ എംയുവി, മാരുതി സ്വിഫ്റ്റ് ഡിസൈര്‍ എന്നീ മോഡലുകളാണ് വില്‍പനയില്‍ മാരുതിയെ പിടിച്ചു നിര്‍ത്തിയിരിക്കുന്നത്. ഇവ മികച്ച പ്രകടനം തുടരുകയാണ്. ഒറ്റ മാസം കൊണ്ട് 32000 ബുക്കിംഗാണ് എര്‍റ്റിഗയ്ക്ക് ലഭിച്ചിരുന്നത്. മെയ് മാസത്തില്‍ ഈ വാഹനത്തിന്‍റെ 7000 യൂണിറ്റ് ഡെലിവറി ചെയ്തു.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 63.8% വളര്‍ച്ചയാണ് സുസുക്കി സ്വിഫ്റ്റ് ഡിസൈര്‍ കണ്ടെടുത്തിരിക്കുന്നത്. മൊത്തം 17707 യൂണിറ്റ് വിറ്റഴിച്ചു.

സ്വിഫ്റ്റ്, എസ്റ്റിലോ, റിറ്റ്സ് എന്നിവ ഉള്‍പ്പെടുന്ന കോംപാക്ട് സെഗ്മെന്‍റ് 14.7% കണ്ട് വളര്‍ന്നു.

More from DriveSpark

Article Published On: Saturday, June 2, 2012, 16:48 [IST]
English summary
Maruti sales of the month of may has been dropped by 5%.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X