മാരുതി എസ്എക്സ്4ന് 80,000 കിഴിവ്

മാരുതി സുസുക്കിയുടെ സി സെഗ്മെന്‍റ് സാന്നിധ്യമായ എസ്എക്സ്4 സെഡാനിനുമേല്‍ വമ്പന്‍ ഓഫര്‍. എസ്എക്സ്4 സെലിബ്രേഷന്‍ മോഡല്‍ ഡീസല്‍ പതിപ്പ് വാങ്ങുന്നവര്‍ക്ക് 80,000 രൂപയുടെ ഡിസ്കൗണ്ടാണ് മാരുതിയുടെ പ്രഖ്യാപനം.

ഇതില്‍ എക്സ്ചേഞ്ച് ബോണസും ഉള്‍പ്പെടുന്നുണ്ട്. കൂടാതെ ആക്സസറികളുടെ ഒരു സെറ്റ് ഫ്രീയായി കാറിനൊപ്പം ലഭിക്കുന്നു. ജൂണ്‍ 25 മുതല്‍ ഏഴ് ദിവസത്തേക്ക് മാത്രമാണ് ഓഫര്‍.

Maruti Suzuki SX4

ആദ്യം പെട്രോള്‍ എന്‍ജിനില്‍ മാത്രം ലഭ്യമായിരുന്ന എസ്എക്സ്4 സെഡാന് പിന്നീട് ഡീസല്‍ പതിപ്പും മാരുതി ലഭ്യമാക്കി. ഇതിനിടെ സെലിബ്രേഷന്‍ പതിപ്പ് എന്ന പേരില്‍ പ്രത്യേക പതിപ്പും മാരുതി വിപണിയിലെത്തിച്ചു. ഈ പതിപ്പിനാണ് ഡിസ്കൗണ്ട് നല്‍കുന്നത്.

തങ്ങളുടെ സാന്നിധ്യമുള്ള എല്ലാ സെഗ്മെന്‍റിലും ആദ്യസ്ഥാനങ്ങളിലാണ്. എന്നാല്‍ എസ്എക്സ്4ന്‍റെ കാര്യത്തില്‍ മാത്രം ഇത്തിരി പിന്നാക്കമാണ് മാരുതി. മികച്ച നിലവാരമുള്ള കാറായിരുന്നിട്ടും ചെറുകാറുകളുടെ രാജാവിനെ സി സെഗ്നമെന്‍റിലെത്തുമ്പോള്‍ അംഗീകരിക്കാനുള്ള ചെറിയ മടി ഉപഭോക്താക്കളുടെ ഭാഗത്തു നിന്നുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്.

എന്തായാലും ഡീസല്‍ കാറുകള്‍ക്ക് നിലവിലുള്ള ഉയര്‍ന്ന ഡിമാന്‍ഡ് മുതലെടുക്കാനാണ് മാരുതിയുടെ നീക്കമെന്ന് വ്യക്തം. എസ്എക്സ്4 ഡീസല്‍ കാര്‍ സ്വന്തമാക്കാന്‍ ഇതിലും മികച്ച ഒരവസരം ഉപഭോക്താവിന് വരാനില്ലെന്ന് ചുരുക്കം.

More from DriveSpark

Article Published On: Monday, June 25, 2012, 17:55 [IST]
English summary
Maruti Suzuki has announced an incredible waku doki discount of Rs 80,000 on the Celebration edition diesel model of the SX4.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X