മാരുതിയുടെ പുതിയ 800 ദീപാവലിക്ക്?

Maruti Suzuki Alto K10
മാരുതി സുസുക്കി പുതിയ 800 സിസി കാറുമായി വരുന്നത് സംബന്ധിച്ച് കുറെക്കാലമായി കേള്‍ക്കുന്നതാണ്. ഇതെക്കുറിച്ച് എഴുതി കൈകടഞ്ഞിട്ടും മാരുതി അലംഭാവം തുടരുകയാണെന്ന് കണ്ടപ്പോള്‍ പരിപാടി നിറുത്തിക്കളഞ്ഞിരുന്നു. എന്നാല്‍, സൈബറുലകത്തില്‍ വീണ്ടും ഊഹങ്ങള്‍ പൊങ്ങിത്തുടങ്ങിയിരിക്കുന്നു. ഇത്തവണ ഇത് വെറും ഊഹമല്ല എന്നുതന്നെ കരുതണം. ചില വസ്തുതകളുടെ പിന്‍ബലം കൂടി പുതിയ വാര്‍ത്തകള്‍ക്കുണ്ട്.

മാരുതിയുടെ ഏറ്റവുമധികം വില്‍ക്കുന്ന കാറായ ആള്‍ട്ടോ 800ന് പകരക്കാരനായാണ് പുതിയ വാഹനം വരുന്നത്. പെട്രോള്‍ കാറുകളുടെ വിപണി മൂല്യം ഇടിഞ്ഞതും വിപണി മത്സരം മുറുകിത്തുടങ്ങിയതുമെല്ലാം ആള്‍ട്ടോക്ക് സാരമായ തിരിച്ചടികള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്. ഡിസൈനിന്‍റെ കാര്യത്തിലും ആള്‍ട്ടോ 800 ഇത്തിരി പഴയതാണ്. ഇക്കഴി‍ഞ്ഞ മാസങ്ങളില്‍ ആള്‍ട്ടോയുടെ വില്‍പന കാര്യമായി ഇടിഞ്ഞിരുന്നു.

ഇക്കാരണം ഒന്നുകൊണ്ടുതന്നെ ഒരു മുഖം മിനുക്കലെങ്കിലും ആള്‍ട്ടോക്ക് ആവശ്യമാണ്. ആള്‍ട്ടോയ്ക്ക് ഇനിയൊരു മുഖം മിനുക്കലുണ്ടാകില്ല, മറിച്ച് പുത്യ മോഡല്‍ വിപണിയിലെത്തിക്കുകയായിരിക്കും സംഭവിക്കുക എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, പ്ലാറ്റ്ഫോം ആള്‍ട്ടോയുടെ തന്നെയായിരിക്കുമെന്നും ചില ഊഹജീവികള്‍ ചൂണ്ടിക്കാട്ടുന്നു.

പുതിയ 800ന്‍റെ ട്രയല്‍ റണ്‍ മാരുതി സുസുക്കി പ്ലാന്‍റ് സ്ഥിതി ചെയ്യുന്ന ഗുഡ്‍ഗാവില്‍ ആരംഭിച്ചതായി ചില വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് ഡ്രൈവ്സ്പാര്‍ക്കിന് മനസ്സിലാക്കാന്‍ സാധിച്ചു. പുതിയ ആള്‍ട്ടോയുടേതെന്ന അവകാശവാദത്തോടെ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ പറയുന്നത് പ്രകാരം, എസ്റ്റാറിന്‍റെയും ആള്‍ട്ടോയുടെയും ഒരു മിക്സ് ആണ് പുതിയ 800ന്‍റെ ഡിസൈന്‍. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആള്‍ട്ടോ എന്ന പേരില്‍ വിറ്റഴിക്കുന്ന വാഹനമാണ് മാരുതി സുസുക്കി എസ്റ്റാര്‍.

പ്രധാന വ്യത്യാസം എന്‍ജിനിലാണ്. നിലവില്‍ ഉപയോഗിക്കുന്ന ആള്‍ട്ടോ എന്‍ജിനായിരിക്കില്ല പുതിയ 800ന്. കൂടുതല്‍ മൈലേജ് ലഭിക്കുന്ന എന്‍ജിന്‍ ഈ വാഹനത്തിനായി തയ്യാറാക്കിയിട്ടുണ്ടെന്ന് ഊഹാപോഹങ്ങളില്‍ നിന്ന് വ്യക്തമാകുന്നു.

ദീപാവലിയോടനുബന്ധിച്ച് മാരുതി 800(ആള്‍ട്ടോ 800 എന്ന് ചില ഓട്ടോമാഗസിനുകള്‍ പറയുന്നു) വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. വിലയില്‍ ചെറിയ വര്‍ധനയുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. നിലവില്‍ ആള്‍ട്ടോ വില 2.32 ലക്ഷത്തിലാണ് തുടങ്ങുന്നത്.

More from DriveSpark

Article Published On: Monday, June 25, 2012, 15:59 [IST]
English summary
The much awaited Maruti 800 replacement can be expected to be launched in India as early as this Diwali according to reports.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X