മാരുതി ആള്‍ട്ടോ 800 മൈലേജ് പുറത്ത്!

മാരുതി ആള്‍ട്ടോ 800 മോഡല്‍ ഉടന്‍, ഉടന്‍ എന്ന് വാര്‍ത്തകള്‍ സൈബറിലെമ്പാടും നിറയുന്നു. സംഗതി കത്തിപ്പിടിച്ചു തുടങ്ങിയിട്ടേയുള്ളൂ. കൂട്ടപ്പൊരിച്ചില്‍ തുടങ്ങി ഒടുങ്ങുമ്പോള്‍ ഒരമിട്ടിന്‍റെ രൂപത്തില്‍ ലോഞ്ച് നടക്കും.

അതാണ് മാരുതിയുടെ ഒരു രീതി.

Maruti Suzuki Alto 800

മാരുതിയുടെ കാര്യത്തില്‍ പലര്‍ക്കും പലതാണ് സംശയം. ഇത് സംബന്ധിച്ച് ഡ്രൈവ്‍സ്പാര്‍ക്കിനോട് നിരവധി പേര്‍ ചോദ്യങ്ങളുമായി ഇമെയിലിലൂടെയും കമന്‍റുകള്‍ വഴിയും ബന്ധപ്പെടുന്നുണ്ട്. ചില ഊഹങ്ങള്‍ മാത്രമേ ഞങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ടുകള്‍ കാണുന്നു. ഏറ്റവും ആകാംക്ഷയോടെ ആളുകള്‍ ചോദിക്കുന്ന ഒരു ചോദ്യത്തിന് ഏറെക്കുറെ സ്ഥിരീകരണമുള്ള ഒരുത്തരം പുറത്തു വന്നിരിക്കുന്നു.

മാരുതി ആള്‍ട്ടോ 800ന്‍റെ മൈലേജ് കഴിഞ്‍ പതിപ്പിനെക്കാള്‍ 15% ശതമാനം കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതുപ്രകാരം പുതിയ മോഡലിന്‍റെ മൈലേജ് ലിറ്ററിന് 22.74 ആയിരിക്കും.

ഡിസൈനില്‍ സാധ്യമായ മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ ഉപഭോക്താവിലേക്ക് അടുക്കാന്‍ മാരുതി ശ്രമിച്ചിട്ടുണ്ട്. ഇന്‍റീരിയര്‍ സ്പേസില്‍ വരുത്തിയിരിക്കുന്ന അഡ്‍ജസ്റ്റ്മെന്‍റുകള്‍ കാറിനകത്തെ പെരുമാറ്റത്തെ കൂടുതല്‍ ഈസിയാക്കും. പിന്‍യാത്രികര്‍ക്ക് കൂടുതല്‍ ലെഗ്‍റൂം പുതിയ കാര്‍ വാഗ്ദാനം ചെയ്യുന്നു.

പുതിയ ആള്‍ട്ടോ വികസിപ്പിച്ചെടുക്കുന്നതിന് 470 കോടി രൂപയാണ് മാരുതി ചെലവാക്കിയിട്ടുള്ളത്. മുന്‍ പതിപ്പിന്‍റെ അതേ പ്ലാറ്റ്ഫോമില്‍ തന്നെയാണ് പുതിയ ആള്‍ട്ടോ 800ഉം വരുന്നത്.

മാരുതി 800: ഇന്‍റീരിയര്‍ ചിത്രങ്ങള്‍!

മാരുതി 800 ബുക്കിംഗ് തുടങ്ങി

More from DriveSpark

Article Published On: Monday, September 24, 2012, 14:37 [IST]
English summary
Reports say that the new Maruti Alto 800 hatchback will deliver 22.74 Kmpl mileage.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X