കിസാഷിക്ക് 3.12 ലക്ഷം ഡിസ്കൗണ്ട്

മികച്ച ഒരു ഉല്‍പന്നത്തിന് വിപണി വിജയം കാണാന്‍ കഴിയാതെ പോകുന്നത് നിര്‍മാതാവിനെ നിസ്സഹായതയിലാക്കുന്നു. കിസാഷി പ്രീമിയം സെഡാന്‍ മാരുതി സുസുക്കിക്ക് ഇത്തരത്തില്‍ നിസ്സഹായത നേടിക്കൊടുത്ത വാഹനമാണ്.

എന്തുകൊണ്ട് ഈ വാഹനം വിപണിയില്‍ കാര്യമായി മുന്നേറുന്നില്ല എന്നതിന് പല കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ടാകാം.

Maruti Suzuki Kizashi

പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുകയാണ് കിസാഷിയെ ഇപ്പോള്‍. ഇത് കാറിന്‍റെ വില അസാധ്യമായി വര്‍ധിപ്പിക്കുന്നുണ്ട്. ഇതിനെക്കാള്‍ വളരെ കുറഞ്ഞ വിലയില്‍ പ്രീമിയം കാറുകള്‍ ലഭ്യമാണ്.

എങ്കിലും വാഹനത്തിനു മേല്‍ മാരുതിക്ക് വളരെ ആത്മവിശ്വാസം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. നമ്മുടെ പ്രീമിയം മാവും ഒരുനാള്‍ പൂക്കും എന്ന് കമ്പനി പ്രതീക്ഷിക്കുന്നുണ്ട്. നടപ്പ് ഉത്സവ സീസണില്‍ കിസാഷിക്ക് വമ്പന്‍ ഡിസ്കൗണ്ട് ഓഫര്‍ പ്രഖ്യാപിച്ച് വിപണിയുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ് മാരുതി. 3.12 ലക്ഷത്തിന്‍റെ ഡിസ്കൗണ്ടാണ് വാഹനത്തിന് പ്രഖ്യാപിച്ചിട്ടുള്ളത്.

17.12 ലക്ഷത്തിലാണ് വാഹനവില തുടങ്ങുന്നത്. മാന്വല്‍ ഗിയര്‍ വേരിയന്‍റിന് ഡിസ്കൗണ്ടിനു ശേഷം വില 14 ലക്ഷത്തിന്‍റെ ചുറ്റുപാടില്‍ നില്‍ക്കും. ഇത് മറ്റ് എതിരാളികളുമായി മാറ്റുരച്ച് നോക്കാന്‍ മാരുതിയെ സഹായിക്കും. ഓട്ടോമാറ്റിക് വേരിയന്‍റിന് കിഴിവ് കഴിഞ്ഞാല്‍ 15 ലക്ഷത്തിന്‍റെ പരിസരത്തായിരിക്കും വില.

നിസ്സാന്‍ ടീന, സ്കോഡ സൂപ്പര്‍ബ്, ഹോണ്ട അക്കോര്‍ഡ്, ഹ്യൂണ്ടായ് സൊനാറ്റ എന്നീ വാഹനങ്ങളാണ് വിപണിയില്‍ കിസാഷിയ്ക്ക് എതിര്‍നിര തീര്‍ത്തിട്ടുള്ളത്.

കിസാഷി പൂര്‍ണമായും വിദേശത്തു നിര്‍മിച്ച് ഇറക്കുമതി ചെയ്യുക എന്ന നയം തുടരുമെന്ന് മാരുതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് 105 ശതമാനം നികുതി വാഹനത്തിനു മേല്‍ അധിക ബാധ്യത ഉപഭോക്താവിന് വരുത്തുന്നു. ഇക്കാര്യം കമ്പനി പുനപ്പരിശോധിക്കാനിടയുണ്ടെന്ന് പുതിയ ഡിസ്കൗണ്ട് തീരുമാനം സൂചിപ്പിക്കുന്നു.

More from DriveSpark

Article Published On: Tuesday, September 18, 2012, 16:18 [IST]
English summary
Maruti Suzuki has decided to provide a discount of a staggering Rs.3.12 lakhs on the Kizashi.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X