മാരുതി പെട്രോള്‍ മോഡല്‍ നിര്‍മാണം കുറച്ചു

ഇതോടെ കുറെക്കൂടി കടുത്ത നിലപാടിലേക്ക് മാരുതി കടന്നിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പെട്രോള്‍ മോഡലുകളും ഉല്‍പാദനം കുറച്ചുകൊണ്ടാണ് വില്‍പനയില്‍ സംഭവിച്ച ഇടിവിനെ നേരിടുവാന്‍ മാരുതി തയ്യാറാവുന്നത്. കൂടാതെ ഡീസല്‍ എന്‍ജിന്‍ പ്ലാന്‍റിനുള്ള പദ്ധതികള്‍ അതിശക്തമായി മുമ്പോട്ടു നീക്കുകയും ചെയ്യുന്നുണ്ട്.
കഴിഞ്ഞ ഒന്നുരണ്ടു മാസങ്ങളിലെ വില്‍പനക്കണക്കുകള്‍ പരിശോധിച്ചാല്‍ പ്രശ്നത്തിന്‍റെ കിടപ്പുവശം മനസ്സിലാക്കാന്‍ കഴിയും. ഡീസല്‍ മോഡലില്ലാത്ത ആള്‍ട്ടോ അടക്കമുള്ള വാഹനങ്ങളുടെ വില്‍പന കാര്യമായി ഇടിഞ്ഞിട്ടുണ്ട്. ഡീസല്‍ മോഡലുള്ള സ്വിഫ്റ്റ് അടക്കമുള്ള വാഹനങ്ങളുടെ സഹായത്താലാണ് വില്‍പന ബാലന്‍സ് ചെയ്യുന്നത്. ഈയിടെ ഡീസല്‍ പതിപ്പോടുകൂടി വിപണിയില്‍ എത്തിച്ച എര്‍റ്റിഗ എംയുവിയുടെ മികച്ച വില്‍പനയും കമ്പനിയെ സഹായിക്കുന്നുണ്ട്.
മാരുതി 800, ആള്‍ട്ടോ, എസ്റ്റാര്‍, എസ്റ്റിലോ, ഓംമ്നി എന്നിവയുടെ ഉല്‍പാദനമാണ് കുറച്ചിരിക്കുന്നത്.
കീഴും കിഴക്കുമില്ലാത്ത പെട്രോള്‍ വിലക്കയറ്റത്തില്‍ കമ്പനികളുടെ വിപണിനയങ്ങള്‍ എമ്പാടും അലമ്പായിക്കിടക്കുകയാണ്. ഡീസല്‍ കാറുകള്‍ക്ക് എക്കാലത്തെയും ഉയര്‍ന്ന ഡിമാന്‍റ് വര്‍ധനയാണ് വിപണിയില്‍ സംഭവിച്ചിരിക്കുന്നത്.


Click it and Unblock the Notifications