മാരുതിക്കെതിരെ തൊഴില്‍വകുപ്പ് കോടതിയില്‍

Court
മാരുതി സുസുക്കിക്കെതിരെ ഹരിയാന ലേബര്‍ ഡിപ്പാര്‍ട്ട്മെന്‍റ് കോടതിയിലേക്ക്. കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ മാരുതി തൊഴിലാളികള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിയ സമരത്തിന്‍റെ ഒത്തുതീര്‍പ്പു വ്യവസ്ഥകളില്‍ പെട്ട സുപ്രധാനമായ കാര്യങ്ങള്‍ കമ്പനി ഇതുവരെയും നടപ്പാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ലേബര്‍ ഡിപ്പാര്‍ട്ട്മെന്‍റ് കോടതിയെ സമീപിക്കുന്നത്.

തൊഴിലാളി യൂണിയന്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടും തൊഴില്‍ സാഹചര്യങ്ങളിലെ കെടുതികള്‍ ചൂണ്ടിക്കാണിച്ചും മാരുതി തൊഴിലാളികള്‍ രണ്ട് മാസം നീണ്ടു നിന്ന സമരമാണ് കഴിഞ്ഞ വര്‍ഷം അവസാനം നടത്തിയത്. ലോബര്‍ ഡിപ്പാര്‍ട്മെന്‍റിന്‍റെ ഇടപെടല്‍ വഴിയാണ് ഒത്തുതീര്‍പ്പ് നടന്നത്. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ രണ്ട് സ്ഥിരം കമ്മറ്റികള്‍ക്ക് രൂപം നല്‍കാമെന്ന് ഒത്തുതീര്‍പ്പ് കരാര്‍ പ്രകാരം മാരുതി സമ്മതിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും കമ്പനി ഇക്കാര്യത്തില്‍ ഒരു നടപടിയും എടുക്കാത്ത സാഹചര്യത്തിലാണ് തൊഴില്‍ മന്ത്രാലയത്തിന് ഈ നീക്കം നടത്തേണ്ടി വന്നത്. അതേസമയം വിഷയം സംബന്ധിച്ച് എന്തെങ്കിലും പ്രതികരിക്കാന്‍ മാരുതി തയ്യാറായിട്ടില്ല.

പരാതി ബോധിപ്പിക്കല്‍ കേന്ദ്രം, തൊഴിലാളി ക്ഷേമ കമ്മിറ്റി എന്നിവ സ്ഥാപിക്കാനാണ് കരാറുണ്ടാക്കിയിരുന്നത്. ഇവ തൊഴില്‍ നിയമപ്രകാരം കമ്പനികള്‍ സ്വയം രൂപീകരിക്കേണ്ടവയാണ്. എന്നാല്‍ മാരുതി അതിന് തയ്യാറായിരുന്നില്ല.

അതേസമയം സര്‍ക്കാരില്‍ നിന്നും കോടതിയില്‍ നിന്നും അനുമതി ലഭിച്ചതോടെ തൊഴിലാളികളുടെ പ്രധാന ആവശ്യമായിരുന്ന യൂണിയന്‍ രൂപീകരണം നടപ്പാക്കാന്‍ സാധിച്ചിരുന്നു.

തൊഴിലാളി സമരങ്ങള്‍ മൂലം മാരുതി സുസുക്കി കഴിഞ്ഞ വര്‍ഷം വന്‍ തിരിച്ചടിയാണ് വിപണിയില്‍ നിന്ന് നേരിട്ടത്. വിപണിവിഹിതത്തിലും വില്‍പയിലും ഗുരുതരമായ ഇടിവ് സംഭവിക്കാന്‍ മാരുതിയുടെ നിലപാടുകള്‍ കാരണമായി.

More from DriveSpark

Article Published On: Thursday, June 21, 2012, 15:33 [IST]
English summary
Maruti Suzuki is facing legal trouble from Haryana;'s labour department after it failed to follow an agreement it had signed with its workers in the Manesar plant.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X