മാരുതിക്ക് 1900 തൊഴിലാളികളെ വേണം

Hire
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവ് 1900 തൊഴിലാളികളെ നിയമിക്കുന്നു. നടപ്പ് വര്‍ഷം തന്നെ റിക്രൂട്മെന്‍റ് പൂര്‍ത്തിയാക്കാനാണ് മാരുതി ആലോചിക്കുന്നത്. ഇവയില്‍ 900 പേരെഎന്‍ജിനീയറിംഗ്-മാനേജ്‍മെന്‍റ് വിഭാഗങ്ങളിലേക്കാണ് നിയമിക്കുക.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെയായി മൊത്തം 200 പേരെ കമ്പനി നിയമിച്ചുകഴിഞ്ഞതായി മാരുതി ഭരണവിബാഗം തലവന്‍ എസ് വൈ സിദ്ധിഖി അറിയിച്ചു. ആയിരത്തോളം പേരെ ടെക്നീഷ്യന്‍, ഛോപ് കീപ്പര്‍ തസ്തികകളിലേക്കാണ് ഇനി ആവശ്യമായി വരിക.

ഒരു വെബ് അടിസ്ഥാനത്തിലുള്ള ട്രെയിനിംഗ് അക്കാദമി തുടങ്ങാന്‍ മാരുതി പദ്ധതി തയ്യാറാക്കുന്നതായും സിദ്ധിഖി വെളിപ്പെടുത്തി. 25 കോടിയുടെ മുതല്‍മുടക്കാണ് ഇതില്‍ നടത്തുക.

ഈ അക്കാദമി വഴി രാജ്യത്തെമ്പാടുമുള്ള മാരുതി ഡീലര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും അതാതിടങ്ങളില്‍ വെച്ചു തന്നെ പരിശീലന പരിപാടികളില്‍ ഏര്‍പ്പെടാന്‍ സാധിക്കുമെന്നതാണ് മെച്ചം. 75 ശതമാനം പരിശീലന പരിപാടികളും ഈ വഴിക്ക് വിജയകരമായി നടപ്പാക്കാന്‍ സാധിക്കും.

ആദ്യഘട്ട നിക്ഷേപമാണ് 25 കോടി. പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കുന്നതിന് ആനുപാതികമായി കൂടുതല്‍ നിക്ഷേപം വേണ്ടിവരും. ഏതാണ്ട് 35 ലക്ഷമാണ് മാരുതി കണക്കാക്കുന്നത്.

അതേസമയം ഏത് രീതിയിലാണ് റിക്രൂട്മെന്‍റ് നടത്തുന്നതെന്ന് വ്യക്തമല്ല. മാരുതിയുടെ ട്രെയിനീ-കോണ്‍ട്രാക്ട് തൊഴിലാളികള്‍ മാസങ്ങള്‍ നീണ്ടുനിന്ന സമരങ്ങളില്‍ ഏര്‍പെട്ടിരുന്നു കഴിഞ്ഞ വര്‍ഷം.

More from DriveSpark

Article Published On: Friday, June 8, 2012, 14:35 [IST]
English summary
Maruti Suzuki is planning to hire 1900 employees to their engineering, management and technical departments.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X