മാരുതി സ്വിഫ്റ്റ് ഇന്‍ഡോനീഷ്യയിലേക്ക്

Maruti Suzuki Swift
മാരുതിയിലൂടെ ഇന്ത്യന്‍ വിപണിയില്‍ വിപ്ലവം തീര്‍ത്ത സ്വിഫ്റ്റ് ഹാച്ച്ബാക്ക് ഇന്‍ഡോനീഷ്യന്‍ വിപണിയിലേക്ക് നീങ്ങുന്നു. ഇന്ത്യയില്‍ സുസുക്കിയുടെ എര്‍റ്റിഗ എംപിവി അവതരിച്ചതിനുശേഷം കമ്പനി നടത്തുന്ന അടുത്ത നീക്കമാണിത്. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളിലൊന്നാണ് സ്വിഫ്റ്റ്.

ഇന്‍ഡോനീഷ്യയില്‍ സെപ്തംബറില്‍ നടക്കാനിരിക്കുന്ന ഇന്‍റര്‍നാഷണല്‍ മോട്ടോര്‍ഷോയില്‍ സുസുക്കി സ്വിഫ്റ്റ് അവതരിക്കും. സുസുക്കിയുടെ മോഡലുകളില്‍ ആഗോളതലത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാഹനമാണിത്.

2005ലാണ് സ്വിഫ്റ്റ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. വിപണിയില്‍ ഡിമാന്‍ഡ് കൂടുതലായതിനാല്‍ മാരുതിയുടെ ഏറ്റവുമധികം കാത്തിരിപ്പുസമയമുള്ള വാഹനമാണിത്. ഡീസല്‍ പതിപ്പിനാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്.

ഇന്‍ഡോനീഷ്യന്‍ അവതാരം കൂടി പൂര്‍ത്തിയായാല്‍ മാരുതിയുടെ കയറ്റുമതിയില്‍ വന്‍ കുതിച്ചുകയറ്റമാണ് പ്രതീക്ഷിക്കുന്നത്. സ്വിഫ്റ്റിന്‍റെ പെട്രോള്‍ പതിപ്പുകള്‍ കെട്ടിക്കിടക്കുന്നത് ഇന്‍ഡോനീഷ്യന്‍ കയറ്റുമതിയിലൂടെ കുറയ്ക്കാന്‍ സാധിക്കുമെന്നത് പ്രധാന നേട്ടമാണ്. ഇന്ത്യയില്‍ പെട്രോള്‍ വിലക്കയറ്റത്തെ തുടര്‍ന്നുണ്ടായ ഡീസല്‍ കാര്‍ ഡിമാന്‍ഡ് വര്‍ധന എന്ന പ്രതിഭാസം മറ്റ് വിപണികളില്‍ കാര്യമായി സംഭവിച്ചിട്ടില്ല.

More from DriveSpark

Article Published On: Monday, June 4, 2012, 10:47 [IST]
English summary
Maruti Suzuki which is aiming to increase its exports now has another car ready for an international journey.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X