മാരുതി കാറുകള്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ വിലകയറും

Maruti Suzuki Ritz
ഒരാഴ്ചയ്ക്കുള്ളില്‍ മാരുതി സുസുക്കി മോഡലുകളുടെ വില കയറും. കമ്പനി ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഏതളവില്‍ വര്‍ധന എന്നത് സംബന്ധിച്ച് മാരുതി ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല എന്നാണറിയുന്നത്.

രൂപയുടെ വിദേശവിനിമയ മൂല്യത്തില്‍ വന്ന ഇടിവാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിദേശത്ത് നിന്നുള്ള ഇറക്കുമതി കൂടുതല്‍ ചെലവേറിയതായി മാറിയിരിക്കുകയാണിപ്പോള്‍. ഇതേ കാരണമുന്നയിച്ച് നേരത്തെയും ഒരു വിലവര്‍ധന മറ്റ് കാര്‍ നിര്‍മാതാക്കളോടൊപ്പം മാരുതി നടത്തിയിരുന്നു.

പ്രസ്തുത സംഭവത്തിനു ശേഷവും രൂപയുടെ വിലയിടിയുന്നതില്‍ യാതൊരു ശമനവും കാണുകയുണ്ടായില്ല. കേന്ദ്ര സര്‍ക്കാരില്‍ പൊതുവില്‍ രൂപപ്പെട്ടു വന്നിട്ടുള്ള അവിശ്വാസം രൂപയ്ക്ക് ഇനിയൊരു തിരിച്ചുവരവിന് കുറച്ചു സമയമെടുക്കുമെന്ന ധാരണ ദൃഢപ്പെടുത്തിയിട്ടുണ്ട്.

നിര്‍മാണച്ചെലവ് കുത്തനെ ഉയരുന്നതാണ് മറ്റൊരു കാരണമായി ഉന്നയിക്കപ്പെടുന്നത്. അസംസ്കൃത വസ്തുക്കള്‍ക്ക് വന്നിട്ടുള്ള വിലക്കയറ്റം ചൂണ്ടിക്കാണിക്കപ്പെടുന്നു.

മാരുതിയുടെ വലിയ വിഭാഗം നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇന്ത്യയിലാണ് നടക്കുന്നതെങ്കിലും ചില ഘടകഭാഗങ്ങള്‍ക്ക് വിദേശങ്ങളെ ആശ്രയിക്കുന്നുണ്ട്.

More from DriveSpark

Article Published On: Tuesday, September 25, 2012, 16:39 [IST]
English summary
Maruti Suzuki will increase the prices of their models within a week.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X