മാരുതി വീണ്ടും സമരത്തിന് ക്ഷണിക്കുന്നു

പിരിച്ചുവിട്ട തൊഴിലാളികളെ ഒരു കാരണവശാലും തിരിച്ചെടുക്കാനാവില്ലെന്ന് മാരുതി വക്താവ് അറിയിച്ചു. 'ഇക്കാര്യത്തില്‍ കമ്പനി നേരത്തെ തീരുമാനമെടുത്തു കഴിഞ്ഞതാണ്. ആ നിലപാടില്‍ നിന്ന് ഒരിഞ്ച് പിന്നോട്ട് പോകാനാവില്ല' - വക്താവ് പറഞ്ഞു.
കമ്പനിയുടെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ സമാധാനപരമായ സമരം നടത്തുക എന്ന നിലപാടാണ് തൊഴിലാളി സംഘടനകള്‍ എടുത്തിട്ടുള്ളത്. അന്വേഷണങ്ങളൊന്നും നടത്താതെ തങ്ങള്‍ക്ക് അനഭിമതരായവരെ പുറത്താക്കുന്ന നയമാണ് കമ്പനി പിന്തുടരുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.
പുറത്താക്കപ്പെട്ട തൊഴിലാളികള്‍ ഒരു സംഘടന രൂപീകരിച്ചിട്ടുണ്ട്. ഈ സംഘടനയാണ് നിരാഹാര സമരത്തിന് നേതൃത്വം നല്‍കുക. സമരപരിപാടി സംബന്ധിച്ച് സര്‍ക്കാരിന് തൊഴിലാളികള്‍ രേഖാമൂലം അറിയിപ്പ് നല്‍കിയിട്ടുണ്ട്.
ജൂലൈ മാസത്തില്‍ കമ്പനിയില്‍ നടന്ന അനിഷ്ട സംഭവങ്ങളില്‍ കുറ്റക്കാരെന്ന് സംസ്ഥാന പൊലീസ് കണ്ടെത്തിയത് 211 പേരാണ്. എന്നാല്‍ കമ്പനി പുറത്താക്കിയത് 546 പേരെയും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കമ്പനിക്ക് ഒത്താശ ചെയ്തുനല്‍കുകയാണ്.
തൊഴിലാളി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മാരുതി തുടര്‍ച്ചയായി പരാജയപ്പെടുന്നതില്‍ വിപണിയില്‍ ആശങ്ക പടരുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പനശൃംഖലകളുള്ള കമ്പനിയാണ് മാരുതി സുസുക്കി. ഇക്കാരണത്താല്‍ തന്നെ വില്‍പനയും കൂടുതലാണ്. അടിക്കടി വരുന്ന സമരങ്ങള്‍ മാരുതി കാറുകള്‍ക്കു വേണ്ടിയുള്ള ഉപഭോക്താക്കളുടെ കാത്തിരിപ്പ് കൂട്ടുകയാണ്.
മാരുതിയില്‍ സംഭവിക്കുന്നതെന്ത്?


Click it and Unblock the Notifications








