ഡിസൈര്‍ കാത്തിരിക്കുന്നത് 65,000 പേര്‍

ജൂലായ് മാസത്തില് തുടങ്ങി ഒരു മാസത്തോളം നീണ്ടു നിന്ന അവസാനത്തെ മാരുതി മനെസര് സമരം മാരുതി മോഡലുകളുടെ കാത്തിരിപ്പു സമയം അസാധ്യമായി വര്‍ധിപ്പിച്ചിരിക്കുകയാണ്. ആറ് മാസം മുതല് ഒമ്പത് മാസം വരെയാണ് വിവിധ മോഡലുകളുടെ കാത്തിരിപ്പ് സമയം.
മനെസര്‍ പ്ലാന്റില്‍ കൂടാതെ ഗുഡ്ഗാവിലെ പ്ലാന്റിലും വാഹനം ഡിസൈര്‍ നിര്‍മിച്ച് കൂടിവരുന്ന ബുക്കിംഗ് നേരിടാം എന്നാണ് കമ്പനി പ്ലാന്‍ ചെയ്യുന്നത്. പുതിയ ഡിസൈര്‍ മോഡല്‍ ഉല്‍പാദനം മനെസറിലേക്ക് നേരത്തെ തന്നെ മാറ്റിയിരുന്നു.
ദിവസം 250 യൂണിറ്റ് ഡിസൈറുകളാണ് നിര്‍മിക്കപ്പെടുന്നത്. ഈ വേഗത്തില്‍ പോകുമ്പോള്‍ തന്നെ 8-9 മാസമെടുക്കും നിലവിലെ ബുക്കിംഗുകള്‍ പൂര്‍ത്തീകരിക്കാന്‍.
ഇപ്പോള്‍ തൊഴിലാളി പ്രശ്നം താല്‍ക്കാലികമായി അവസാനിച്ചിരിക്കുകയാണ്. എന്നാല്‍ സമരം എന്നേക്കുമായി അവസാനിച്ചുവെന്ന് കരുതാന്‍ കഴിയില്ല.


Click it and Unblock the Notifications








