ബി ക്ലാസ് ലോഞ്ച് തീയതി പ്രഖ്യാപിച്ചു

മുംബൈയിലാണ് ലോഞ്ച് ചടങ്ങ് നടക്കുക എന്നറിയുന്നു. തുടക്കത്തില്‍ പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുവാനാണ് (CBU) പദ്ധതി.
അതേസമയം ബി ക്ലാസിന്‍റെ ഡീസല്‍ പതിപ്പ് ലോഞ്ച് ചെയ്യാന്‍ ഇനിയും വൈകുമെന്ന് കേള്‍ക്കുന്നുണ്ട്. നടപ്പ് വര്‍ഷം ഏതായാലും വാഹനം എത്തിച്ചേരില്ല. ബി180 പെട്രോള്‍ പതിപ്പ് മാത്രമായിരിക്കും വിപണിയിലെത്തുക. 2013 പകുതിയോടെ ഡീസല്‍ പതിപ്പ് എത്തിച്ചേരുമെന്ന് അനുമാനിക്കാം.
2013ല്‍ കൂടുതല്‍ വേരിയന്‍റുകളും വാഹനത്തിന് ലഭിക്കും. എംഎഫ്എ പ്ലാറ്റ്ഫോമിലാണ് ബി ക്ലാസ് വരുന്നത്. ഇതേ പ്ലാറ്റ്ഫോമില്‍ നിരവധി വാഹനങ്ങള്‍ ഭാവിയില്‍ എത്തിച്ചേരും. എ ക്ലാസ് ഹാച്ച്ബാക്ക്, ജിഎല്‍എ ക്ലാസ് കോംപാക്ട് എസ്‍യുവി എന്നിവ അവയില്‍ പെടുന്നു.


Click it and Unblock the Notifications








