മെര്‍ക് 850 കോടി നിക്ഷേപിക്കുന്നു

ആഡംബര കാര്‍ വില്‍പനയില്‍ ഇന്ത്യയില്‍ മൂന്നാം സ്ഥാനത്താണ് മെര്‍കിന്‍റെ ഇന്നത്തെ സ്ഥാനം. ഒന്നാം സ്ഥാനത്ത് ഓഡിയും രണ്ടാം സ്ഥാനത്ത് ബിഎംഡബ്ലിയുവും നില്‍ക്കുന്നു. ആദ്യം വിപണിയിലെത്തിയ മെര്‍കിന് പക്ഷെ, തന്ത്രപരമായ പാളിച്ചകള്‍ സംഭവിക്കുകയായിരുന്നു. ഇന്നത്തെ അവസ്ഥയില്‍ ഒട്ടും സംതൃപ്തരല്ല മെര്‍ക്. ഇതില്‍ നിന്ന് രക്ഷപ്പെട്ട് ഒന്നാം സ്ഥാനം തന്നെ പിടിച്ചടക്കണം എന്നാണ് മെഴ്സിഡസ് ആഗ്രഹിക്കുന്നത്.
മെഴ്സിഡസിന്‍റെ ഛക്കനിലുള്ള പ്ലാന്‍റ് 250 കോടി നിക്ഷേപത്തില്‍ തുടങ്ങിയതാണ്. പലപ്പോഴായി 700ലധികം കോടിയുടെ നിക്ഷേപം മെര്‍ക് നടത്തിയിട്ടുണ്ട്. അത്യാധുനികമായ പെയിന്‍റ് ഷോപ്പാണ് മെര്‍ക് അടുത്തതായി പ്ലാന്‍ ചെയ്യുന്നത്.
ഛക്കനില്‍ ഇപ്പോള്‍ സി ക്ലാസ്, ഇ ക്ലാസ്, എസ് ക്ലാസ് എന്നീ വാഹനങ്ങള്‍ നിര്‍മിക്കുന്നു. എം ക്ലാസ് ഛക്കനില്‍ അസംബ്ള്‍ ചെയ്യാനും പരിപാടിയുണ്ട്.
മെഴ്സിഡസ് ഇന്ത്യയുടെ വരുകാല പദ്ധതികളിലേക്കുള്ള നിക്ഷേപമാണിതെന്ന് കമ്പനി സിഇഓ പീറ്റര്‍ ഹൊനഗ് പറയുന്നു. ഇന്ത്യയുടെ ചലനാത്മകമായ വിപണിയെ മെഴ്സിഡസ് ഗൗരവമായി സമീപിക്കുന്നതിന്‍റെ ദൃഷ്ടാന്തമായി പുതിയ നിക്ഷേപ പദ്ധതിയെ അദ്ദേഹം വിശേഷിപ്പിച്ചു.


Click it and Unblock the Notifications








