മെര്‍കിന്‍റെ ഇന്ത്യയിലെ വലിയ വര്‍ക്‍ഷോപ് തുറന്നു

കാറുകളുടെ പരിചരണത്തിന് 54 പ്രത്യേക 'ബേ'കള്‍ ഇവിടെയുണ്ട്. ഇവയില്‍ 155 സര്‍വീസ് തൊഴിലാളികളെ നിയമിച്ചിട്ടുമുണ്ട്. തങ്ങളുടെ ലോകോത്തര നിലവാരമുള്ള സേവനങ്ങള്‍ മറ്റ് കമ്പനികളില്‍ നിന്ന് മെഴ്സിഡസിനെ വ്യത്യസ്തമാക്കുന്ന ഒരു ഘടകമാണെന്ന് കമ്പനി എംഡിയും സിഇഓയുമായ പീറ്റര്‍ ഹോനെഗ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ മെഴ്സിഡസ് ശൃംഘല വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ് കമ്പനിയെന്നും ഹൊനെഗ് വ്യക്തമാക്കി.
1,00,000 സ്ക്വയര്‍ ഫീറ്റില്‍ നിലകൊള്ളുന്ന അന്ധേരിയിലെ മെ്വ്സിഡസ് ഷോറൂമിന് ഏതാണ്ട് 52 കോടിയുടെ നിക്ഷേപം നടത്തിയിട്ടുണ്ട് കമ്പനി. മെഴ്സിഡസ് ഡീലറായ ഓട്ടോ ഹംഗാര്‍ ആണ് വര്‍ക്‍ഷോപ് നടത്തുന്നത്.
ഇവിടെ ബോഡി റിപ്പയര്‍, പെയിന്‍റ് ജോലികള്‍, വീല്‍ അലൈന്‍മെന്‍റ്, ടയര്‍ മാറ്റല്‍, കാര്‍ വാഷ്, പോളിഷിംഗ് എന്നു തുടങ്ങിയ ജോലികള്‍ ചെയ്തു നല്‍കും.


Click it and Unblock the Notifications








