സെപ്തംബറിലെ വണ്ടിലോഞ്ചുകള്‍

വാഹനങ്ങളുടെ ഉത്സവകാലമാണിതെന്നറിയാമല്ലോ? സാമ്പിള്‍ വെടിക്കെട്ടുകള്‍ ഇതിനകം തന്നെ പൊട്ടിത്തുടങ്ങിയിട്ടുണ്ട്.

റോഡില്‍ ഇറങ്ങിനോക്കിയാല്‍ പൂമാല, പച്ചമുളക്, നാരങ്ങ, മാവില, ചന്ദനം, കളഭം, ഭസ്മം തുടങ്ങിയവ അണിഞ്ഞ വാഹനങ്ങള്‍ കാണാം. വാഹനങ്ങള്‍ വാങ്ങാന്‍ പറ്റിയ കാലമാണ് ദീപാവലിക്കാലം എന്നാണ് വലിയ വിഭാഗം പേരുടെ വിശ്വാസം. ഇക്കാരണത്താല്‍ ദീപാവലിക്കാലത്തേക്ക് പണം സ്വരൂപിച്ച് വെക്കുകയാണ് പതിവ്. ഓഫറുകളും മറ്റും എത്തിത്തുടങ്ങുന്നതോടെ വാങ്ങലും തുടങ്ങും.

മെഴ്സിഡസ് ബെന്‍സ് ബി ക്ലാസ് സ്പോര്‍ട്സ് ടൂറര്‍

മെഴ്സിഡസ്സില്‍ നിന്നുള്ള ഹാച്ച്ബാക്കിനെ കാര്യമായ കൗതുകത്തോടെയാണ് വിപണി ഉറ്റുനോക്കുന്നത്. സെപ്തംബര്‍ 18ന് ബി ക്ലാസ് എത്തിച്ചേരും. തുടക്കത്തില്‍ പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുവാനാണ് (CBU) പദ്ധതി. അതേസമയം ബി ക്ലാസിന്‍റെ ഡീസല്‍ പതിപ്പ് ലോഞ്ച് ചെയ്യാന്‍ ഇനിയും വൈകുമെന്ന് കേള്‍ക്കുന്നുണ്ട്.

മഹീന്ദ്ര ക്വണ്‍ട്രോ

വിപണിയില്‍ വലിയ പ്രതീക്ഷകളാണ് മിനി സൈലോയെക്കുറിച്ച് വളര്‍ന്നിട്ടുള്ളതെന്നു പറയാം. ചില നഗരങ്ങളില്‍ ടെസ്റ്റ് ചെയ്യുന്നതിന്‍റെ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. സൈലോയുടെ ചെറുതാക്കിയ ഈ രൂപത്തിനകത്ത് അഞ്ച് സീറ്റുകളാണ് ഉണ്ടാവുക. ക്വണ്‍ടോ എന്ന് പേരിട്ടാമ് മിനി സൈലോ വിപണിയിലെത്തുക എന്ന് പറയപ്പെടുന്നു. ബൂട്ട് സ്പേസ് വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാണെങ്കില്‍ ഏഴ് സീറ്റ് പിടിപ്പിച്ചുതരുമെന്നും അറിയുന്നു.

ടിവിഎസ് ഫീനിക്സ് 125

ടിവിഎസ് ഫീനിക്സ് 125 മോട്ടോര്‍സൈക്കിള്‍ സെപ്തംബറില്‍ ലോഞ്ച് ചെയ്യുമെന്നാണ് കിട്ടിയിട്ടുള്ള വിവരം. തീയതി ഇപ്പോഴും വ്യക്തമല്ല. എന്തായാലും ഇനി അധികം താമസിക്കില്ല. മാസത്തിന് 30 ദിവസമല്ലേയുള്ളൂ? ബജാജ്, ഹോണ്ട, ഹീറോ എന്നീ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളില്‍ നിന്നുള്ള കടുത്ത മത്സരം ടിവിഎസ്സിനെ ഒരല്‍പം പിന്നാക്കം പായിച്ചിട്ടുണ്ട്. ഫോണിക്സ് ഈ പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷ

നിസ്സാന്‍ ഇവാലിയ

എംപിവി സെഗ്മെന്‍റിലേക്കാണ് നിസ്സാന്‍ മത്സരവുമായി എത്തുന്നതെങ്കിലും ഒരു പാനല്‍ വാന്‍ ശൈലിയിലാണ് വാഹനത്തിന്‍റെ നിര്‍മിതി. ഇന്ന് ഇന്ത്യന്‍ വിപണിയില്‍ നിലവിലുള്ള എംപിവികളുമായി നേരിട്ടൊരു മത്സരത്തിന് ഇവാലിയ യോഗ്യമല്ല. നിസ്സാന്‍ മറ്റ് ചില വിപണിയിടങ്ങളാണ് മുമ്പില്‍ കണ്ടിട്ടുള്ളത്. ഈ വാഹനം സെപ്തംബര്‍ 26ന് വിപണിയിലെത്തുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

മാരുതി ആള്‍ട്ടോ 800

മാരുതി ആള്‍ട്ടോ 800 വരുന്നത് ഹ്യൂണ്ടായ് ഇയോണിനെ ലക്ഷ്യം വെച്ചാണ്. ടാറ്റ നാനോയും മത്സരത്തിന്‍റെ പരിധിയില്‍ പെടുന്നുണ്ട്. നവംബറില്‍ തന്നെ ഇത് സംഭവിക്കും. സെപ്തംബര്‍ 15ന് വാഹനം എത്തുമെന്ന് ഊഹങ്ങളുണ്ടായിരുന്നു. അത് നടന്നില്ല. സെപ്തംബറില്‍ തന്നെ വരുമെന്നാണ് കേട്ടിരുന്നത്. അതെങ്കിലും നടക്കുമോ?

More from DriveSpark

Article Published On: Sunday, September 16, 2012, 12:54 [IST]
English summary
September's new product launches include models that people have been waiting for with bated breath. Drivespark presents to you the significant new product launches scheduled for September.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X