മോഷ്ടാക്കളുടെ വാഹനം സ്കോര്‍പിയോ

മുംബൈയിലെ മഹീന്ദ്ര എസ്‍യുവി ഉടമകള്‍ക്കെല്ലാം വന്‍ പണിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. മഹീന്ദ്ര വാഹനങ്ങള്‍ മോഷ്ടാക്കളുടെ ഇഷ്ടവാഹനമായി മാറിയതാണ് കാരണം. മുംബൈ പൊലീസിന്‍റെ പക്കലുള്ള സ്ഥിതിവിവരക്കണക്കുകളിലാണ് ഈ വിവരമുള്ളത്.

2011ലെ കണക്കുകള്‍ പ്രകാരം നഗരത്തില്‍ ഏറ്റവുമധികം മോഷ്ടിക്കപ്പെട്ട വാഹനം മഹീന്ദ്ര സ്കോര്‍പിയോയാണ്. മഹീന്ദ്രയുടെ തന്നെ ബൊലേറോ രണ്ടാം സ്ഥാനം കൈയടക്കി.

കൂടുതല്‍ ഡിമാന്‍ഡുള്ള വാഹനങ്ങളാണ് എന്നതായിരിക്കാം മോഷ്ടാക്കളെ മഹീന്ദ്രയിലേക്ക് ആകര്‍ഷിക്കുന്നത്. റീസെയില്‍ മൂല്യത്തിന്‍റെ കാര്യത്തില്‍ മഹീന്ദ്ര വാഹനങ്ങള്‍ വളരെ മുന്നിലാണ്.

കാര്‍ മോഷ്ടാക്കള്‍ ഏറ്റവുമധികം ആകര്‍ഷിക്കപ്പെടുന്ന കാറുകളുടെ വിവരം താഴെ നല്‍കുന്നു.

മഹീന്ദ്ര സ്കോര്‍പിയോ

മഹീന്ദ്ര സ്കോര്‍പിയോ

133 സ്കോര്‍പിയോകളാണ് 2011ല്‍ കള്ളന്മാര്‍ കൊണ്ടുപോയത്. 2010ല്‍ ഇത് 148 എണ്ണമായിരുന്നു.

മഹീന്ദ്ര ബൊലെറോ

മഹീന്ദ്ര ബൊലെറോ

മഹീന്ദ്ര ബൊലെറോയുടെ 106 യൂണിറ്റുകള്‍ മോഷ്ടാക്കള്‍ കഴിഞ്ഞ വര്‍ഷം സ്വന്തമാക്കി. മോഷണത്തില്‍ 2010നെ അപേക്ഷിച്ച് ഇത് 40% ശതമാനത്തിനടുത്ത് വളര്‍ച്ചയാണ് കാണിക്കുന്നത്. 79 ബൊലെറോ എസ്‍യുവികളാണ് മോഷ്ടിക്കപ്പെട്ടത്.

ടാറ്റ ഇന്‍ഡിക

ടാറ്റ ഇന്‍ഡിക

ടാറ്റയെയും മോഷ്ടാക്കള്‍ വെറുതെ വിടുന്നില്ല. 67 ടാറ്റ ഇന്‍ഡിക കാറുകളാണ് കഴിഞ്ഞ വര്‍ഷം മോഷ്ടിക്കപ്പെട്ടത്. ഇതിലും ചെറിയ വര്‍ധന കാണുന്നുണ്ട്. 2010ല്‍ 61 എണ്ണമായിരുന്നു.

ഹ്യൂണ്ടായ് സാന്‍ട്രോ

ഹ്യൂണ്ടായ് സാന്‍ട്രോ

ഹ്യൂണ്ടായിയില്‍ നിന്നുള്ള സാന്‍ട്രോയാണ് മറ്റൊരു വാഹനം. 2011ല്‍ 106 കാറുകള്‍ മോഷ്ടിക്കപ്പെട്ടു. 2010ല്‍ ഇത് 83 ആയിരുന്നു.

ഷെവര്‍ലെ ടവേര

ഷെവര്‍ലെ ടവേര

ഷെവര്‍ലെ ടവേരയ്ക്കും വലിയ ഡിമാന്‍ഡാണ് കള്ളന്മാര്‍ക്കിടയിലുള്ളത്. 2011ല്‍ 106 കാറുകള്‍ മോഷ്ടിക്കപ്പെട്ടു. 2010ലിത് 67 കാറുകളായിരുന്നു.

More from DriveSpark

Article Published On: Tuesday, October 16, 2012, 12:33 [IST]
English summary
Mumbai Police recently disclosed data which shows during 2011, the most sought after cars where Mahindra SUVs.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X