നിങ്ങളാണാ നാനോ സ്റ്റുഡന്‍റ് ഓഫ് ദി ഇയര്‍?

By Santheep

Tata Nano Student Of the Year
കരണ്‍ ജോഹര്‍ ചിത്രമായ 'സ്റ്റുഡന്‍റ് ഓഫ് ദി ഇയര്‍' ഈ വര്‍ഷത്തെ വന്‍ റീലീസുകളില്‍ ഒന്നാണ്. ടാറ്റ നാനോയാണ് ഈ കോമഡി ചിത്രത്തിന്‍റെ പ്രമോഷന്‍ പാര്‍ട്ണര്‍. പടത്തിന്‍റെ പ്രമോഷനു വേണ്ടി ടാറ്റ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ഒരു മത്സരം സംഘടിപ്പിക്കുന്നു. 'നാനോ സ്റ്റുഡന്‍റ് ഓഫ് ദി ഇയര്‍' മത്സരത്തിന് പേര്.

3 ലക്ഷത്തിന്‍റെ സ്കോളര്‍ഷിപ്പാണ് മത്രവിജയിക്ക് സമ്മാനം. ആദ്യ റണ്ണര്‍ അപ്പിന് ഒരു ടാറ്റ നാനോ സമ്മാനമായി ലഭിക്കും. സെക്കന്‍ഡ് റണ്ണര്‍ അപ്പിന് ഒരു മാക്‍ബുക് പ്രോ ആണ് സമ്മാനം.

18 വയസ്സിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാം. www.nanostudentoftheyear.com എന്ന സൈറ്റില്‍ പോയി രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. കഴിഞ്ഞ ദിവസം രജിസ്ട്രേഷന്‍ ആരംഭിച്ചുകഴിഞ്ഞു. ഈ മാസം 28ന് രജിസ്ട്രേഷന്‍ ക്ലോസ് ചെയ്യും.

മത്സരത്തിന്‍റെ ആദ്യഘട്ടത്തില്‍ അക്കാദമികം, സംസ്കാരം, കായികം, സാമൂഹികജീവിതം എന്നീ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കഴിവുകള്‍ പരിശോധിക്കപ്പെടും. ഒക്ടോബര്‍ 2ന് ഇവരില്‍ നിന്ന് എട്ട് ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്ത് വെബ്‍സൈറ്റിലിടും.

ഇവരില്‍ നിന്നുള്ള വിജയികളെ തെരഞ്ഞെടുക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ സിനിമാതാരങ്ങള്‍ അടക്കമുള്ളവര്‍ പങ്കെടുക്കും. കാവ്ചക്കാര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിക്ക് വോട്ട് ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കും.

More from DriveSpark

Article Published On: Sunday, September 16, 2012, 12:33 [IST]
English summary
The Nano Student of the Year will be awarded with a Rs. 3-lakh scholarship, the first runner-up will get a Tata Nano and the second runner-up will receive a Macbook Pro.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X