പുതിയ ഷെവര്‍ലെ സ്പാര്‍ക് ഒക്ടോബര്‍ 15ന്
ഷെവര്‍ലെ സ്പാര്‍ക്കിന്‍റെ പുതിയ മുഖം ഒക്ടോബര്‍ 15ന് കാണാം. 2010 ഓട്ടോ എക്സ്പോയില്‍ അവതരിച്ചിരുന്ന ഈ പതിപ്പ് വരാന്‍ ഒരുത്തിരി കാത്തിരിക്കേണ്ടി വന്നു. ഒക്ടോബര്‍ 15 മുതല്‍ തന്നെ പുതിയ സ്പാര്‍ക് ഷോറൂമുകളില്‍ ലഭ്യമായിത്തുടങ്ങുമെന്നാണ് അറിയുന്നത്.
സ്പാര്‍ക്കിന്‍റെ മുന്‍ - പിന്‍ ബംബറുകളില്‍ ഷെവര്‍ലെ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ഫോഗ് ലാമ്പുകള്‍, ഗ്രില്‍ എന്നിവയും നല്‍കിയിരിക്കുന്നു. റിയര്‍ വ്യൂ മിററുകളില്‍ ടേണ്‍ ലൈറ്റുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.

കാര്യപ്പെട്ട മാറ്റങ്ങളൊന്നും പുതിയ പതിപ്പില്‍ വരുത്തിയിട്ടില്ലെന്നു കാണാം. സൗന്ദര്യപരമായ മാറ്റങ്ങള്‍ക്കാണ് ഈ മുഖം മിനുക്കല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.
ബങ്കളുരുവിലെ ഷെവര്‍ലെ എന്‍ജിനീയര്‍മാരാണ് പുതിയ മാറ്റങ്ങള്‍ക്കായി പണിയെടുത്തത്. ദില്ലി എക്സ്ഷോറൂം നിരക്ക് പ്രകാരം സ്പാര്‍ക്കിന്‍റെ വില 3,15,388ല്‍ തുടങ്ങുന്നു.


Click it and Unblock the Notifications








