ഫോര്‍ഡ് ഫിഗോ ലോഞ്ച് 15ന്

2010 മാര്‍ച്ചിലാണ് ഫിഗോ ആദ്യമായി ഇന്ത്യന്‍ വിപണിയിലെത്തുന്നത്. തരക്കേടില്ലാത്ത വിധത്തില്‍ വിപണിപിടിത്തം നടത്താന്‍ ഫിഗോയ്ക്ക് സാധിച്ചിട്ടുണ്ട്. ദീപാവലി സീസണിലെ പുതിയ പതിപ്പിന്‍റെ ലോഞ്ച് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്ന് കമ്പനി വിചാരിക്കുന്നു.
ഡിസൈനില്‍ പുതിയ സ്റ്റൈലിഗുമായാണ് ഫിഗോ വന്നെത്തുന്നത്. ശരീരത്തിന്‍റെ പുറഭാഗങ്ങളില്‍ കാര്യമായ മാറ്റം തന്നെ സംഭവിച്ചിട്ടുണ്ട്. നിലവിലുള്ള മോഡലിനെക്കാള്‍ ഉയര്‍ന്ന നിലയിലാണ് വിലയിട്ടിരിക്കുന്നതെന്നറിയുന്നു. അകത്തുള്ള സവിശേഷതകളില്‍ കാര്യപ്പെട്ട പുരോഗതി പ്രതീക്ഷിക്കാവുന്നതാണെന്നും കേള്‍ക്കുന്നു.
ബംബറുകളും ടെയ്‍ല്‍ ലാമ്പുകളും മാറ്റത്തിന് വിധേയമായിട്ടുണ്ട്. പുതിയ ഹെഡ‍്‍ലാമ്പുകളാണ് മറ്റൊരു മാറ്റം. ഗ്രില്ലിന് വന്നിട്ടുള്ള മാറ്റം ഫിഗോയുടെ മുഖാകൃതിയെ മാറ്റിയിരിക്കുന്നു. ആറ് കോണുകളുള്ളതാണ് പുതിയ ഗ്രില്‍.
പുതിയ ഡാഷ്ബോര്‍ഡ് ഘടിപ്പിച്ചിട്ടുണ്ട് ഉള്ളില്‍. അതേസമയം എന്‍ജിന്‍ സവിശേഷതകളില്‍ യാതൊരു മാറ്റവും വന്നിട്ടില്ല.
ഈയിടെയാണ് രണ്ട് ലക്ഷം ഫിഗോ കാറുകള്‍ വിറ്റഴിച്ചതിന്‍റെ ആഘോഷം ഫോര്‍ഡ് നടത്തിയത്.


Click it and Unblock the Notifications








