മഹീന്ദ്ര വെരിറ്റോ ലോഞ്ച് ചെയ്തു!

പുതിയ മഹീന്ദ്ര വെരിറ്റോ ലോഞ്ച് ചെയ്തു. ഇന്ത്യയുടെ എസ്‍യുവി മുഖമായ മഹീന്ദ്രയുടെ ഏക സെഡാനായ വെരിറ്റോയ്ക്ക് പിറന്നുവീണതിനു ശേഷം ലഭിക്കുന്ന ആദ്യ പുതുക്കലാണിത്. മികച്ച മൈലേജ് നിരക്കും മെയിന്‍റനന്‍സ് കുറവും കാരണം വിപണിയില്‍ മാന്യമായ സ്ഥാനം ലഭിച്ചിട്ടുള്ള ഈ വാഹനത്തിന്‍റെ മുഖം മിനുക്കലിനായി വിപണി കാത്തിരിക്കുകയായിരുന്നു എന്നുപറയാം. 5.27 ലക്ഷം രൂപയിലാണ് വെരിറ്റോയുടെ വില തുടങ്ങുന്നത്.

ഡീസല്‍ പതിപ്പിന്‍റെ ബേസ് പതിപ്പിന് 6.26 ലക്ഷമാണ് വില. അഞ്ച് വേരിയന്‍റിലാണ് വാഹനം വരുന്നത്. രണ്ട് പെട്രോള്‍ പതിപ്പും മൂന്ന് ഡീസല്‍ പതിപ്പും.

മഹീന്ദ്ര റിനോ ലോഗന്‍ എന്ന പേരിലായിരുന്നു വെരിറ്റോ ആദ്യം വിപണിയിലെത്തിയത്. ഇത് മഹീന്ദ്രയും റിനോയും തമ്മിലുള്ള ഒരു വിശുദ്ധബന്ധമായിരുന്നു. പിന്നീടാ ബന്ധം പിരിഞ്ഞപ്പോള്‍ മഹീന്ദ്ര ലോഗനെ കൂടെ നിറുത്തി. പേര് വെരിറ്റോയെന്ന് മാറ്റി. വെരിറ്റോയെന്ന പേരിലേക്ക് മാറിയെങ്കിലും രൂപത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല. ഡിസൈനിലെ ബോക്സി സ്വഭാവം പുതിയ സെക്സി വാഹനങ്ങളുടെ കുത്തൊഴുക്കില്‍ വലിയ പ്രശ്നമായിത്തന്നെ നിന്നു.

സുസുക്കി സ്വിഫ്റ്റ ഡിസൈര്‍, ടൊയോട്ട എട്യോസ്, നിസ്സാന്‍ സണ്ണി തുടങ്ങിയ സെഡാനുകളുമായാണ് വെരിറ്റോയ്ക്ക് പോരാടേണ്ടത്. ഇവരില്‍ നിന്നെല്ലാം വ്യതിരിക്തമായ ഒരു വ്യക്തിത്വം തീര്‍ച്ചയായും വെരിറ്റോയ്ക്ക് അവകാശപ്പെടാനുമുണ്ട്.

More from DriveSpark

Article Published On: Thursday, July 26, 2012, 15:15 [IST]
English summary
Mahindra has unveiled the refreshed new Mahindra Verito in Delhi with a starting price of Rs.5.27.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X