പുതിയ ഡിസൈറിന് 150 അധിക സവിശേഷതകള്‍

Maruti Suzuki Swift Dzire 3.99
പുതിയ സ്വിഫ്റ്റ് ഡിസൈറിനെ ഇന്ത്യന്‍ കാര്‍മേഖല കാത്തിരിക്കുകയാണ്. നിലവിലെ ഡിസൈറിനെ സംബന്ധിച്ചുള്ള ഉപഭോക്തൃ പ്രതികരണങ്ങളെ ആശ്രയിച്ചാണ് പുതിയ കാറിന്‍റെ രൂപകല്‍പന നടന്നിട്ടുള്ളത്. പുതിയ സ്വിഫ്റ്റ് ഡിസൈറിന് പഴയതില്‍ നിന്നുള്ല പ്രധാന വ്യത്യാസം നീളത്തിന്‍റെ കാര്യത്താലാണ്. 3.99 മീറ്ററാണ് പുതിയ സ്വിഫ്റ്റ് ഡിസൈറിന്‍റെ നീളം. ഇതിനായി ബൂട്ട് സ്പേസിലാണ് വിട്ടുവീഴ്ച ചെയ്തിരിക്കുന്നത്. 100 ലിറ്ററിലധികം കുറവ് ബൂട്ട് സ്പേസിലുണ്ടാകും.നേരത്തെ 440 ലിറ്റര്‍ ആയിരുന്നത് 316 ലിറ്റര്‍ ആയി കുറയും.

അതേസമയം ഇന്‍റീരിയര്‍ സ്പേസിന്‍റെ കാര്യത്തില്‍ കുറവുണ്ടാകില്ലെന്നു മാത്രമല്ല ഇത്തിരി കൂടുതലെന്തെങ്കിലും പ്രതീക്ഷിക്കാം എന്നാണ് പരന്നുകൊണ്ടിരിക്കുന്ന ഓട്ടോ അഭ്യൂഹങ്ങളെ ആസ്പദിച്ച് ഇപ്പോള്‍ പറയാവുന്നത്. ഏതാണ്ട് 150ളം അധിക സവിശേഷതകള്‍ കൂട്ടിയിണക്കിയാണ് പുതിയ ഡിസൈര്‍ വിപണിയിലെത്തുക. ഈ സവിശേഷകളെക്കുറിച്ച് ചില ഊഹങ്ങളല്ലാതെ വസ്തുകള്‍ ഒന്നും തന്നെ ലഭ്യമല്ല, അഥവാ മാരുതി അവ പുറത്തു വിട്ടിട്ടില്ല.

ബീജ് നിറവും കറുപ്പും കലര്‍ന്ന ഇന്‍രീരിയര്‍ നിറങ്ങള്‍ സ്വിഫ്റ്റ് ഡിസൈര്‍ 3.99 ഉപയോഗിക്കുമെന്നറിയുന്നു. സ്റ്റീയറിംഗ് മൗണ്ടഡ് നിയന്ത്രണങ്ങള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, എബിഎസ് വിത് ഇബിഡി, ഡ്യുവല്‍ എസ് ആര്‍എസ് എയര്‍ബാഗുകള്‍ തുടങ്ങിയ സവിശേഷതകള്‍ വാഹനത്തില്‍ പ്രതീക്ഷിക്കാം.

ഫെബ്രുവരി ഒന്നാം തിയ്യതിയാണ് സ്വിഫ്റ്റ് ഡിസൈര്‍ ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Friday, January 27, 2012, 12:21 [IST]
English summary
Swift Dzire 2012 will come up with more than 150 new specifications.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X