നിസ്സാന്‍ ഇവാലിയ ലോഞ്ച് തീയതി പുറത്ത്
എംപിവി സെഗ്മെന്‍റിലേക്കാണ് നിസ്സാന്‍ മത്സരവുമായി എത്തുന്നതെങ്കിലും ഒരു പാനല്‍ വാന്‍ ശൈലിയിലാണ് വാഹനത്തിന്‍റെ നിര്‍മിതി. ഇന്ന് ഇന്ത്യന്‍ വിപണിയില്‍ നിലവിലുള്ള എംപിവികളുമായി നേരിട്ടൊരു മത്സരത്തിന് ഇവാലിയ യോഗ്യമല്ല. നിസ്സാന്‍ മറ്റ് ചില വിപണിയിടങ്ങളാണ് മുമ്പില്‍ കണ്ടിട്ടുള്ളത്.
1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഇവാലയിയ്ക്കുള്ളത്. 85 കുതിരകളുടെ ശക്തിയും 200 എന്‍എം ചക്രവീര്യവും ഈ എന്‍ജിനിനുണ്ട്. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് വാഹനത്തിന്‍റേത്.
ചെന്നൈയിലെ നിസ്സാന്‍ പ്ലാന്‍റിലാണ് ഇവാലിയയുടെ നിര്‍മാണ് നടക്കുന്നത്. ഇവാലിയയെ ചെറുതായൊന്ന് മാറ്റിയെടുത്ത് പൂര്‍ണമായും വാണിജ്യാവശ്യങ്ങള്‍ക്ക് ഉതകുന്ന വിധത്തില്‍ പുറത്തിറക്കാനുള്ള പദ്ധതികള്‍ നടക്കുന്നുണ്ട്. ഇതിനായി അശോക് ലെയ്‍ലന്‍ഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട് നിസ്സാന്‍. സ്റ്റൈല്‍ (Stile) എന്ന പേരിലായിരിക്കും ഈ വാഹനം വരിക.


Click it and Unblock the Notifications









