സണ്ണി സിഎന്‍ജി രണ്ടുമാസത്തിനകം
ലോഞ്ച് ചെയ്ത് കുറച്ചുനാളുകള്‍ക്കകം തന്നെ നിസ്സാനിന്‍റെ വിപണിപിടിത്തത്തില്‍ പ്രധാന പങ്ക് വഹിക്കാന്‍ തുടങ്ങിയ നിസ്സാന്‍ സണ്ണിക്ക് ഡീസല്‍ പതിപ്പുകൂടി എത്തിച്ചേര്‍ന്നതോടെ വന്‍ പ്രകടനമാണ് വാഹനം നടത്തുന്നത്. ഇതിലേക്ക് എരിവും പുളിയും ചേര്‍ക്കുന്ന മറ്റൊരു സുപ്രധാന തീരുമാനം കൂടി കമ്പനി എടുത്തിരിക്കുന്നതായി വാര്‍ത്തകള്‍ കാണുന്നു. ഒരു സിഎന്‍ജി പതിപ്പാണ് നിസ്സാന്‍ സണ്ണിക്ക് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്.
ഇരട്ട ഇന്ധനത്തിലായിരിക്കും ഈ പതിപ്പ് പ്രവര്‍ത്തിക്കുക. സിഎന്‍ജി ലഭ്യമായ മെട്രോ നഗരങ്ങളെ ലാക്കാക്കിയാണ് നിസ്സാനിന്‍റെ പുതിയ നീക്കം. സിഎന്‍ജിക്കൊപ്പം പെട്രോള്‍ നിറയ്ക്കുവാനും സൗകര്യമുണ്ടായിരിക്കും എന്നതിനാല്‍ ഇത് മെട്രോകളില്‍ ജോലി ചെയ്യുന്ന മറ്റ് ഇടങ്ങളിലുള്ളവരെയും ലക്ഷ്യം വെക്കുന്നു.

സിഎന്‍ജി സണ്ണി എക്സ്എല്‍ പതിപ്പ് ഇപ്പോള്‍ ടെസ്റ്റ് നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ചില വൃത്തങ്ങളില്‍ നിന്ന് വിവരം ലഭിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
അടുത്ത രണ്ട് മാസത്തിനകം വാഹനം വിപണിയിലെത്തിയേക്കും.


Click it and Unblock the Notifications








