എണ്ണവിലമാറ്റം ദിനംപ്രതിയാക്കാന്‍ ആലോചന

Crude Oil
കേന്ദ്ര സര്‍ക്കാര്‍ ഇടയ്ക്കിടെ നടത്തിയ എണ്ണവിലവര്‍ധന നാട്ടാരുടെ പോക്കറ്റിനുണ്ടാക്കിയ പരുക്ക് ചെറുതല്ല. അന്താരാഷ്ട്ര വിപണിയിലെ കയറ്റിറക്കങ്ങള്‍ക്കനുസരിച്ച് രാജ്യത്തെ വിപണിവില പൊങ്ങുകയും താഴുകയും ചെയ്യുമെന്നാണ് വെപ്പ്. എന്നാല്‍ വില പൊങ്ങുന്നതല്ലാതെ താഴുന്നത് ഇന്നുവരെ ആരും കണ്ടിട്ടില്ല. തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ വിപണിയില്‍ പ്രതിഫലിക്കാതിരിക്കുന്ന അത്ഭുതപ്രതിഭാസവും സംഭവിക്കാറുണ്ട്.

അന്താരാഷ്ട്രവിപണി വിലകള്‍ ദിനംപ്രതി മാറുന്നുണ്ട്. ഈ ചലനങ്ങള്‍ ശരിയായി പ്രതിഫലിക്കാതെ വരുന്നതാണ് രാജ്യത്ത് എണ്ണയ്ക്ക് വിലക്കയറ്റം മാത്രം സംഭവിക്കുന്നതെന്നാണ് കേന്ദ്രം വിലയിരുത്തുന്നത്. ക്രൂഡോയില്‍ വിലകയറുമ്പോള്‍ എണ്ണവില കൂട്ടാന്‍ കാണിക്കുന്ന ഉല്‍സാഹം ക്രൂഡോയില്‍ വില കുറയുമ്പോള്‍ ഉണ്ടാകാറില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ദിനംപ്രതിയുള്ള അന്താരാഷ്ട്ര വിലവ്യതിയാനങ്ങള്‍ പ്രതിഫലിക്കുന്ന വിധത്തില്‍ എണ്ണവിലയിടലിനെ മാറ്റാനാണ് ആലോചന.

ഈ സംവിധാനം നിലവില്‍ വരുന്നതോടെ എണ്ണവിലയില്‍ ദിവസവും മാറ്റം വരും. ഇതോടെ ക്രൂഡോയില്‍ വിലയിലുണ്ടാകുന്ന താഴ്ചയുടെ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയും ചെയ്യും.

ഇതോടെ വിലയില്‍ വര്‍ധനയുണ്ടാകുന്നത് ചെറിയ സംഖ്യകളിലായിരിക്കും. ഒരുമിച്ച് അഞ്ചും ആറും രൂപ കൂട്ടുന്നത് വഴിയുണ്ടാകാനിടയുള്ള ജനരോഷം കുറയ്ക്കാനും ഈ നടപടി ഉപകരിക്കും.

എന്നാല്‍ ഇത്തരത്തില്‍ വിലനിശ്ചയിക്കുന്നത് വല്യ പാടാണെന്നാണ് സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ക്രൂഡ് ഓയില്‍ വിലയെ മാത്രം ആശ്രയിച്ചല്ല എണ്ണ വിലയില്‍ മാറ്റം വരുന്നത് എന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ക്രൂഡ് ഓയില്‍ വില താഴ്ന്നാലും രൂപയുടെ മൂല്യം ഇടിയുകയാണെങ്കില്‍ പെട്രോള്‍ വില താഴണമെന്നില്ല എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

More from DriveSpark

Article Published On: Thursday, June 28, 2012, 14:56 [IST]
English summary
The government of India is reportedly working on a proposal to oil companies on fixing petrol prices on a daily basis.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X