ഇടിച്ചത് ചങ്ങാതിയെങ്കില്‍ പണിപാളി!
നിങ്ങളുടെ സുഹൃത്തിന്‍റെ വണ്ടിയാണ് നിങ്ങളുടെ വണ്ടിക്കുമേല്‍ വന്ന് ചാരിയതെങ്കില്‍ അത് ഇന്‍ഷൂറന്‍സ് ക്ലെയിം തള്ളാനുള്ള ഒരു കാരണമായേക്കാം. സുഹൃത്തുക്കള്‍ പരസ്പരം ധാരണയിലെത്തി അപകട ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യുന്ന നിരവധി സംഭവങ്ങളുണ്ടായെന്ന് ചൂണ്ടിക്കാട്ടി ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതേരിറ്റിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍. ഇത്തരം ക്ലെയിമുകള്‍ തള്ളാന്‍ മാര്‍ഗമുണ്ടാക്കണമെന്നാണ് ആവശ്യം.
ഇതോടൊപ്പം മറ്റൊരു സുപ്രധാന നിര്‍ദ്ദേശം കൂടി ഇന്‍ഷൂറന്‍സ് കമ്പനികള്‍ വെക്കുന്നുണ്ട്. ഒരുപ കുടുംബത്തില്‍ എത്രപേര്‍ വാഹനം ഉപയോഗിക്കുന്നുണ്ടെന്നതിനെ ആശ്രയിച്ച് പ്രീമിയം തുക കൂട്ടുവാന്‍ അനുവദിക്കണമെന്നതാണത്. വാഹനം ഇന്‍ഷൂര്‍ ചെയ്യുമ്പോള്‍ നല്‍കിയ പേരുകാര്‍ അല്ലാത്തവരാണ് ആക്സിഡന്‍ഡ് നടക്കുമ്പോള്‍ വാഹനമോടിച്ചതെങ്കില്‍ ക്ലെയിം തള്ളാന്‍ കമ്പനികള്‍ക്ക് ഇതുവഴി സാധ്യതയൊരുങ്ങുന്നു. ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരുന്നതുകൊണ്ടു മാത്രം കാര്യമില്ല എന്ന്.

ഇന്‍ഷൂറന്‍സ് കമ്പനികളുടെ ലാഭക്ഷമത വര്‍ധിപ്പിക്കുവാനുള്ള നിര്‍ദ്ദേശങ്ങളായിട്ടാണ് ഇവ മുന്നോട്ടു വെച്ചിരിക്കുന്നത്. വിഷയത്തില്‍ ഉപഭോക്താക്കളുടെ ശക്തമായ എതിര്‍പ്പുണ്ടാകാനുള്ള സാധ്യതയുണ്ട്.
തേഡ‍് പാര്‍ടി ക്ലെയിമുകളില്‍ നടക്കുന്ന തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെന്നാണ് ബജാജ് അലയന്‍സ് മോട്ടോര്‍ ഇന്‍ഷൂറന്‍സ് തലവന്‍ വിജയ് കുമാര്‍ പറയുന്നത്. വന്‍തോതിലുള്ള കള്ള ക്ലെയിമുകളാണ് വരുന്നത്. ഇത് തടയാന്‍ കാര്യക്ഷമമായ വഴികളില്ല.
ഡ്രൈവര്‍ അപകടസമയത്ത് ഏതുവിധേന പെരുമാറിയിരുന്നു എന്ന് പരിശോധിക്കാന്‍ ഇന്ത്യയില്‍ വഴികള്‍ വളരെ കുറവാണെന്ന് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. പടിഞ്ഞാറന്‍ രാഷ്ട്രങ്ങളില്‍ ഇതിനായി വീഡിയോകള്‍ ഉള്‍പ്പെടെയുള്ള നിരവധി മാര്‍ഗങ്ങളെ ആശ്രയിക്കാം. ഇത് ഇന്ത്യയില്‍ ചുരുക്കം നഗരങ്ങളില്‍ പരിമിതമായ തോതില്‍ മാത്രമാണുള്ളത്.
അതെസമയം ഈ നിര്‍ദ്ദേശങ്ങള്‍ റെഗുലേറ്ററി അതോരിറ്റി അംഗീകരിക്കുമോ എന്നകാര്യത്തില്‍ ഉറപ്പൊന്നുമില്ല.


Click it and Unblock the Notifications








