റിനോ ഡസ്റ്റര്‍ ബുക്കിംഗ് തുടങ്ങി
റിനോയില്‍ നിന്നുള്ള ഡസ്റ്റര്‍ എസ്‍ യു വി ജൂലൈ നാലിന് വിപണിയില്‍ ലോഞ്ച് ചെയ്യും. വാഹനത്തിന്‍റെ ബുക്കിംഗ് ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു.
മത്സരം മുറുകിക്കഴിഞ്ഞ എസ്‍യുവി വിപണിയില്‍ റിനോയുടെ സാന്നിധ്യം സാരമല്ലാത്ത രാസമാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നു തന്നെയാണ് കരുതപ്പെടുന്നത്. 8 ലക്ഷത്തിനും 12 ലക്ഷത്തിനും ഇടയിലായി ഡസ്റ്ററിന് വില കാണുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

5 സീറ്റുകളാണ് റിനോ ഡസ്റ്ററിന് ഉണ്ടായിരിക്കുക. 475 ലിറ്റര്‍ ബൂട്‍സ്‍പേസ് കാറിനുണ്ടായിരിക്കും. റിയര്‍ വൈപ്പര്‍, റിയര്‍ ഡീഫോഗ്ഗര്‍, ഇലക്ട്രിക് മിററുകള്‍ എന്നീ സവിശേഷതകള്‍ വാഹനം ഉള്‍ക്കൊള്ളും. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എപിഎസ് വിത് ഇബിഡി, നാല് സ്പീക്കറുകള്‍, യുഎസ്ബി പോര്‍ട്ടുള്ള മ്യൂസിക് സിസ്റ്റം, ബ്ലൂടൂത്ത് കണക്ടിവിറ്റി എന്നിവയും വാഹനത്തിലുണ്ടായിരിക്കും.
ആറ് നിറങ്ങളിലായിരിക്കും ഡസ്റ്റര്‍ എത്തിച്ചേരുക. മാറ്റ് ബ്ലാക്, ബ്രൗണ്‍, ചോക്കലേറ്റ്, സില്‍വര്‍, വൈറ്റ്, റെഡ് എന്നിങ്ങനെ.
ഡസ്റ്ററിന്‍റെ ബുക്കിംഗ് തുക, ചില ഡീലര്‍മാരുമായി ഞങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍ 50,000ത്തിനും ഒരു ലക്ഷത്തിനും ഇടയില്‍ വാങ്ങുന്നതായി അറിയാന്‍ കഴിഞ്ഞു. വെയ്റ്റിംഗി പിരീഡ് കുറയ്ക്കുവാന്‍ ആദ്യമേ ബുക്ക് ചെയ്യുന്നത് സഹായകമാകും.


Click it and Unblock the Notifications








