റിനോ ഡസ്റ്റര്‍ ബുക്കിംഗ് 4000 കവിഞ്ഞു

റിനോയുടെ 5 സീറ്റര്‍ എസ്‍യുവി ഡസ്റ്ററിന് വന്‍ വരവേല്‍പ് ലഭിക്കുന്നു. മൂന്നുദിവസം മുന്‍പ് മാത്രം ലോഞ്ച് ചെയ്ത വാഹനത്തിന് 4000ത്തിലധികം ബുക്കിംഗാണ് ലഭിച്ചിരിക്കുന്നത്.

ലോഞ്ച് ചെയ്യുന്നതിന് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പുതന്നെ ബുക്കിംഗ ആരംഭിച്ചിരുന്നു. ജൂലൈ അഞ്ച് വരെയുള്ള കണക്കാണിത്. ഡസ്റ്റര്‍ എസ്‍യുവിയുടെ തമിഴ്നാട് ലോഞ്ചിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ റിനോ മാനേജിംഗ് ഡയറക്ടര്‍ മാര്‍ക് നസ്സിഫ് ആണ് സംഗതി വെളിപ്പെടുത്തിയത്. മറ്റ് ഇന്ത്യന്‍ നഗരങ്ങളിലും ഡസ്റ്റര്‍ എസ്‍യുവി ലോഞ്ച് ക്രമത്തില്‍ നടക്കും.

Renault Duster

ഡസ്റ്ററിന് ലഭിക്കുന്ന ഈ വരവേല്‍പ് വളരെ പ്രാധാന്യമുള്ള ഒന്നായി മാറുന്നത്, ഇന്ത്യന്‍ വിപണിയില്‍ റിനോ ഇപ്പോഴും ഒരു ജനകീയ സാന്നിധ്യമായി മാറിയിട്ടില്ല എന്ന വസ്തുത കണക്കിലെടുക്കുമ്പോളാണ്. ഡസ്റ്ററിന്‍റെ ലോഞ്ചിനു മുന്‍പ് തന്നെ ഉപഭോക്തൃസമൂഹം വാഹനത്തെ ഏറ്റെടുക്കുന്നതിന്‍റെ സൂചനകള്‍ കണ്ടിരുന്നു.

8 വേരിയന്‍റുകളിലായാണ് ഡസ്റ്റര്‍ വരുന്നത്. രണ്ട് പെട്രോള്‍ പതിപ്പും ആറ് ഡീസല്‍ പതിപ്പും. ഹൈ എന്‍ഡ് ഡീസല്‍ പതിപ്പിന് വില 11.29 ലക്ഷമാണ്. പെട്രോള്‍ ഉയര്‍ന്ന പതിപ്പ് 8.19 ലക്ഷത്തിന് ലഭിക്കും.

എസ്‍യുവിയുടെ കരുത്തും സെഡാനിന്‍റെ കംഫര്‍ട്ടും ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മികച്ച ഓപ്ഷനാണ് റിനോ ഡസ്റ്റര്‍ എന്ന് റിനോ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ മാര്‍ക് നസ്സിഫ് പറയുന്നു. സെഗ്മെന്‍റില്‍ വലിയ രാസമാറ്റങ്ങള്‍ കൊണ്ടുവരാന്‍ വാഹനത്തിന് കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

More from DriveSpark

Article Published On: Friday, July 6, 2012, 13:38 [IST]
English summary
Renault Duster SUV which was launched on July 4 has gained more than 4,000 bookings from across the country as on July 5.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X