റിനോയുടെ നാനോ എതിരാളി ഒരുങ്ങുന്നു!
ടാറ്റ നാനോയെ എതിരിടാന്‍ ഇന്ന് വിപണിയില്‍ ആരുംതന്നെയില്ലെന്നു പറയാം. ഇത് ടാറ്റ നാനോയുടെ മഹത്വം കൊണ്ടല്ല. മറിച്ച്, നാനോയുടെ സെഗ്മെന്‍റില്‍ കയറിയിരുന്ന് കമ്പനിയുടെ ഇമേജിന് കോട്ടം തട്ടിക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല എന്നതാണ്. എന്നാല്‍, റിനോ കുറെക്കാലമായി ഈ സെഗ്മെന്‍റില്‍ കണ്ണുനട്ട് നടക്കുന്നു. ഇതിനായി ബജാജിനെയാണ് റിനോ ആദ്യം സമീപിച്ചത്. ബജാജ് തങ്ങളുടെ സകല വൈദഗ്ധ്യവും ഉപയോഗിച്ച്, പച്ചക്കറിച്ചാക്ക് കയറ്റാന്‍ പാകത്തില്‍ കൂടുതല്‍ മികച്ച ഒരു ഓട്ടോറിക്ഷ നിര്‍മിച്ചു. റിനോ മാനംകെട്ട് തിരിച്ചിറങ്ങി.
ഇത്രയൊക്കെ മാനക്കേടും സമയ-സാമ്പത്തിക നഷ്ടവും സഹിച്ച സ്ഥിതിക്ക് ഇനിയൊരു പിന്‍മാറ്റമില്ലെന്ന് റിനോയും തീരുമാനിച്ചു. ഇതിനായുള്ള ചര്‍ച്ചകള്‍ കൂടുതല്‍ ഗൗരവത്തോടെ നടത്തി. അങ്ങനെയാണ് ഇന്ത്യന്‍ വിപണിയില്‍ രണ്ട് ചെലവ് ചുരുങ്ങിയ വാഹനങ്ങള്‍ അനവതരിപ്പിക്കാം എന്ന തീരുമാനം വരുന്നത്.

വളരുന്ന വിപണികളിലെല്ലാം ഈ വാഹനങ്ങള്‍ക്ക് വന്‍ സാധ്യതയുണ്ടെന്നതാണ് റിനോയെ ഇരുത്തിപ്പൊറുപ്പിക്കാത്ത സംഗതി.
ഇവയില്‍ ഒരെണ്ണം ടാറ്റ നാനോയോടേല്‍ക്കുമ്പോള്‍ മറ്റേത് മാരുതി സുസൂക്കി ആള്‍ട്ടോ 800നോടേല്‍ക്കും. സംഗതി പുറത്തുവിട്ടിരിക്കുന്നത് ഫ്രഞ്ച് വെബ്സസൈറ്റായ Latribune.fr ആണ്.
ഈ രണ്ട് കാറുകളില്‍ ആദ്യത്തേത് നിസ്സാനുമായി ചേര്‍ന്ന് നിര്‍മിക്കാനാണ് പദ്ധതി. വില 5000 യൂറോ അഥവാ 64000 പൗണ്ട്. ഇത് ഇന്ത്യന്‍ രൂപയില്‍ ഏതാണ്ട് 3.5 ലക്ഷം വരും.
മറ്റൊന്ന് നാനോയുടെ എതിരാളിയാണ്. ഈ വാഹനം 3000 യൂറോ വിലയില്‍ വരും. അദായദ്, 2.15 ലക്ഷം രൂഫായുടെ പരിധിയില്‍ വില നില്‍ക്കും എന്ന്.


Click it and Unblock the Notifications








