റിനോ സ്കാല ദീപാവലിക്ക് എത്തിച്ചേരും

മുംബൈയിലെ റിനോ ഡിസൈന്‍ സെന്‍ററില്‍ റിനോ സ്കാലയുടെ ഡിസൈന്‍ ജോലികള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നിസ്സാന്‍ മൈക്രയുടെ തനിപ്പകര്‍പ്പ് പോലെ പള്‍സ് ഹാച്ച്ബാക്ക് വന്നതിന്‍റെ ഓര്‍മയുണര്‍ത്തുന്നതാണ് പുതിയ നീക്കവും. നിസ്സാനിന്‍റെ മികച്ച പ്രകടനം നടത്തുന്ന സണ്ണി സെഡാനിന്‍റെ പവര്‍ട്രെയ്‍ന്‍ തന്നെയായിരിക്കും സ്കാലയിലും ഉപയോഗിക്കുക എന്ന് ഉറപ്പായിട്ടുണ്ട്. എന്നാല്‍, ഡിസൈനില്‍ സണ്ണിയെ അതേപടി സ്വീകരിക്കുമോ എന്ന് അറിവായിട്ടില്ല.
നിസ്സാനിനെക്കാളും കൂടിയ വിലയിലാണ് എല്ലാ സെഗ്മെന്‍റിലും റിനോ മോഡലുകള്‍ ഇടം പിടിക്കുന്നത്. ആറ് ലക്ഷത്തിനും എട്ട് ലക്ഷത്തിനും ഇടയിലായി സ്കാലയ്ക്ക് വില കാണുമെന്ന് സണ്ണിയുടെ വിലയെ അടിസ്ഥാനമാക്കി ഊഹിക്കാവുന്നതാണ്.
ഈയിടെ ലോഞ്ച് ചെയ്ത ഡസ്റ്റര്‍ എസ്‍യുവി വിപണി വിജയം കണ്ടെത്തിയതിന്‍റെ ആഹ്ലാദത്തിലാണ് കമ്പനി. ഡസ്റ്ററിന്‍റെ സഹായത്താല്‍ മികച്ച വിപണിവിഹിതത്തിലേക്ക് എത്തിച്ചേരാമെന്ന് റിനോ കരുതുന്നുണ്ട്. ദീപാവലിയോടനുബന്ധിച്ച് സ്കാല വരുന്നതോടെ കൂടിതല്‍ മൈലേജ് വിപണിയില്‍ ലഭിക്കുമെന്ന് റിനോ കണക്കുകൂട്ടുന്നു.


Click it and Unblock the Notifications








