റിനോ സ്കാല ലോഞ്ച് തീയതി പുറത്ത്

Renault Scala
സെപ്തംബറില്‍ റിനോ സ്കാല സെഡാന്‍ വന്നെത്തുമെന്ന് നേരത്തെ ഡ്രൈവ്‍സ്പാര്‍ക് റിപ്പോര്‍ട് ചെയ്തിരുന്നതാണ്. പുതിയ വാര്‍ത്തകള്‍ സ്കാലയുടെ ലോഞ്ച് തീയതിയെക്കുറിച്ച് പറയുന്നു. സെപ്തംബര്‍ 7ന് ഇവള്‍ ഇന്ത്യന്‍ നിരത്തില്‍ വന്നിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിസ്സാന്‍ സണ്ണിയുടെ ഒരു റീബാഡ്ജ്‍ഡ് പതിപ്പാണ് സ്കാല എന്ന് ചുരുക്കത്തില്‍ പറയാം. റിനോയുടെ ചെറിയ അറ്റകുറ്റപ്പണികള്‍ നടന്നിട്ടുണ്ടായിരിക്കും എന്നത് മാത്രമാണ് പ്രത്യേകമായി പറയാനുണ്ടാവുക.

7 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയിലായിട്ടാണ് സ്കാല ഇടംപിടിക്കുക. പെട്രോള്‍/ഡീസല്‍ മോഡലുകളില്‍ വാഹനം ലഭ്യമാകും.

1.5 ലിറ്ററിന്‍റേതാണ് പെട്രോള്‍ എന്‍ജിന്‍. ബേസ് വേരിയന്‍റിലും മിഡ്‍ലെവലിലും പെട്രോള്‍ എന്‍ജിനുണ്ട്. മിഡ്‍ലെവലിലും ടോപ് എന്‍ഡിലും ഡീസല്‍ പതിപ്പ് ലഭ്യമാണ്. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് വാഹനത്തിനുള്ളത്.

നിസ്സാന്‍ സണ്ണിയെക്കാള്‍ പ്രീമിയം നിലവാരത്തിലാണ് റിനോ സ്കാല നിലയുറപ്പിക്കുന്നത്. ഏതാണ്ട് 1 ലക്ഷം രൂപയുടെ വ്യത്യാസം ഇരുവാഹനങ്ങളും തമ്മിലുണ്ട്. കൂടുതല്‍ മികച്ച സവിശേഷതകളായിരിക്കും സ്കാലയുടെ അകം പേറുക. നിസ്സാന്‍ സണ്ണിയുടെ വില ഇപ്പോള്‍ 6 ലക്ഷം രൂപയുടെ പരിധിയിലാണ്.

More from DriveSpark

Article Published On: Wednesday, August 29, 2012, 15:28 [IST]
English summary
Renault Scala will be launching on the 7th of September.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X