ഡ്രൈവറില്ലാത്ത കാര്‍ ടെസ്റ്റ് ചെയ്തു

SARTRE
ഡ്രൈവറില്ലാതെ ഓടുന്ന സാര്‍ത്രെ(Safe Road Trains for the Environment) കണ്‍വോയ് കാര്‍ സംവിധാനം സ്പെയിനില്‍ വിജയകരമായി ടെസ്റ്റ് നടത്തി. ഗൂഗിളിന്‍റെ സ്വയമോടുന്ന കാര്‍ പരീക്ഷണം അമേരിക്കയിലെ നെവാദയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഈ യൂറോപ്യന്‍ കാര്‍ എത്തുന്നത്. സ്വീഡിഷ് കമ്പനിയായ വോള്‍വോയാണ് ഈ പ്രൊജക്ടിനുപിന്നില്‍ പ്രവര്‍ത്തിച്ച ഏക ഓട്ടോമൊബൈല്‍ കമ്പനി.

മൂന്ന് വാഹനങ്ങളാണ് സ്പെയിനിലെ ഒരു ഹൈവേയില്‍ പരീക്ഷണ ഓട്ടത്തിനിറങ്ങിയത്. 200 കിലോമീറ്റര്‍ ദൂരം വാഹനങ്ങള്‍ ഓടി. പ്രത്യേകിച്ചൊരു സുരക്ഷാ പ്രശ്നങ്ങളും വാഹനങ്ങള്‍ ഉണ്ടാക്കിയില്ല. തിരക്കേറിയ ഹൈവേകളിലൂടെത്തന്നെയാണ് വാഹനം കടന്നുപോയത്.

സാര്‍ത്രെ കണ്‍വോയ് കാറുകള്‍ ഗൂഗിള്‍ കാറില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. കാറുകളില്‍ മുമ്പില്‍ നിന്ന് നയിക്കുന്ന കാറിന് ഡ്രൈവര്‍ ഉണ്ടായിരിക്കും. ഈ കാറാണ് മറ്റ് കാറുകളെ നിയന്ത്രിക്കുക. വയര്‍ലെസ് സംവിധാനം വഴിയാണ് നിയന്ത്രണം. മാന്വല്‍ ആയി നിയന്ത്രിക്കപ്പെടുന്ന കാറിലേക്ക് ഒരു വയര്‍ലെസ് സന്ദേശം അയയ്ക്കുകയാണ് മറ്റ് കാറുകള്‍ ചെയ്യേണ്ടത്. ഇതി സ്വീകരിക്കപ്പെട്ടാല്‍, പിന്നീട് മുമ്പിലെ കാറിന്‍റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും മറ്റ് കാറുകള്‍. അവയ്ക്ക് ഡ്രൈവര്‍ ആവശ്യമില്ല.

ആക്സിലറേഷന്‍, ബ്രേക്കിംഗ്, തിരിക്കല്‍, ഒടിക്കല്‍ തുടങ്ങിയ സകല പ്രവര്‍ത്തനങ്ങളും മുമ്പിലെ കാര്‍ ചെയ്യും. ശരാശരി 20 അടി ദൂരം പാലിച്ചാണ് ഓരോ കാറുകളും നീങ്ങുക.

More from DriveSpark

Article Published On: Thursday, May 31, 2012, 16:16 [IST]
English summary
SARTRE, the project which is a joint venture between seven European companies successfully tested the convoy of vehicles in a Spanish highway.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X