കുടവെക്കാനിടമുള്ള സ്കോഡ

സ്കോഡ സൂപ്പര്‍ബിന്‍റെ ഉപഭോക്താക്കള്‍ക്കാണ് അംബ്രല്ല ഹോള്‍ഡര്‍ ഉപയോഗിക്കാന്‍ കഴിയുക. സൂപ്പര്‍ബിന്‍റെ ഡോറില്‍ തന്നെയാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്.
നനഞ്ഞ കുടയുമായി കാറില്‍ കയറുക എന്നത് അത്യന്തം ശല്യപ്പെടുത്തുന്ന ഒരു കാര്യമാണ്. കാറിന്‍റെ സീറ്റില്‍ നനഞ്ഞ കുട വെക്കുന്നതോടെ ആകെ അലമ്പാകുന്നു. കാറിലെ യാത്രക്കാരെ മൊത്തത്തില്‍ ഈ അലമ്പ് ബാധിക്കും. കാറിനകത്തെ കാര്‍പെറ്റ് മുഴുവന്‍ നനയുന്നു. കാറിനകത്തും മഴ പെയ്യുന്നതായും റോഡിലെ ഗട്ടറില്‍ പ്രൈവറ്റ് ബസ് ചാടിയത് പ്രമാണിച്ച് തെറിച്ച വെള്ളം ദേഹത്ത് പറ്റിയതായും നനഞ്ഞ കുടയുമായി യാത്ര ചെയ്യുന്നയാള്‍ക്ക് തോന്നുന്നു. ഇത്തരം പ്രതിസന്ധികളെ വളരെ ലളിതമായും സുന്ദരമായും സ്കോഡ റാപിഡ് നേരിട്ടിരിക്കുന്നു.
റോള്‍സ് റോയ്സ് ഗോസ്റ്റ്, ഫാന്‍റം, ബെന്‍ലെ മുള്‍സാന്‍ എന്നീ ആഡംബര കാറുകളില്‍ മാത്രമാണ് നിലവില്‍ ഈ സൗകര്യം ലഭ്യമായിട്ടുള്ളത് എന്നും അറിയുക.


Click it and Unblock the Notifications








