റിറ്റ്സ് പുതുപ്പതിപ്പ് യുകെയില്‍ ലോഞ്ച് ചെയ്തു
സുസുക്കി റിറ്റ്സ് ഫേസ്‍ലിഫ്റ്റ് യുകെയില്‍ ലോഞ്ച് ചെയ്തു. സുസുക്കി സ്‍പ്ലാഷ് എന്ന പേരിലാണ് റിറ്റ്സ് യൂറോപ്പിലെമ്പാടും അറിയപ്പെടുന്നത്. കഴിഞ്ഞയാഴ്ച ഈ വാഹനത്തിന്‍റെ പുതുക്കിയ മോഡല്‍ ജര്‍മന്‍ വിപണിയിലും ഇറങ്ങിയിരുന്നു.
യൂകെയില്‍ റിറ്റ്സിന്‍റെ വില ഇന്ത്യന്‍ രൂപയില്‍ 6.69 ലക്ഷം രൂപ വരും (ബ്രിട്ടിഷ് പൗണ്ട് 7,777).
ഇന്ത്യന്‍ വിപണിയില്‍ നടപ്പ് വര്‍ഷം ദീപാവലി സീസണില്‍ റിറ്റ്സ് പുതുരൂപം എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. മുന്‍-പിന്‍ ബമ്പറപുകള്‍ പുതുക്കിയിട്ടുണ്ട്. ഗ്രീല്‍ ഡിസൈനിലും ബോണറ്റ് ഡിസൈനിലും മാറ്റങ്ങള്‍ കാണാം. ഇന്‍റീരിയറില്‍ ചെറിയ തോതിലുള്ള വ്യത്യാസങ്ങള്‍ വരുത്തിയിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
രണ്ട് പെട്രോള്‍ എന്‍ജിനുകളുമായാണ് സുസുക്കി സ്പ്ലാഷ് എത്തിയിട്ടുള്ളത്. 1.0 ലിറ്ററിന്‍റെ എന്‍ജിന്‍ 68 കുതിരശേഷി പകരുന്നു. ലിറ്ററിന് 25 കിമി മൈലേജ് കിട്ടും. 1.2 ലിറ്ററിന്‍റെ എന്‍ജിന്‍ 93 കുതികളുടെ കരുത്തുള്ളതാണ്. 23 കിമിയാണ് മൈലേജ്.
മൂന്ന് വേരിയന്‍റുകളാണ് സ്പാല്ഷിനുള്ളത്. സ്റ്റീയറിംഗ് മൗണ്ടഡ് ഓഡിയോ, ഇലക്ട്രിക് ഫ്രണ്ട് വിന്‍ഡോസ്, കീലെസ് എന്‍ട്രി തുടങ്ങിയ സവിശേഷതകളോടുകൂടിയാണ് സ്പ്ലാഷ് എത്തിയിരിക്കുന്നത്. രണ്ട് പുതിയ നിറങ്ങള്‍ കൂടി ചേര്‍ത്തിട്ടുണ്ട്. സ്പാര്‍ക്ലിംഗ് ബ്ലൂ മെറ്റാലിക്, ബൈസണ്‍ ബ്രൗണ്‍ പേള്‍ മെറ്റാലിക് എന്നിവയാണ് പുതിയ നിറങ്ങള്‍.


Click it and Unblock the Notifications









