സ്വിഫ്റ്റ് ഫോര്‍ വീല്‍ ഇറ്റലിയില്‍ ലോഞ്ച് ചെയ്തു

Suzuki Swift 4X4 Outdoor
സുസുക്കി സ്വിഫ്റ്റിന്‍റെ ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പ് ഇറ്റലിയില്‍ ലോഞ്ച് ചെയ്തു. സുസുക്കി സ്വിഫ്റ്റ് 4×4 ഔ‍ട്‍ഡോര്‍ എന്നാണ് ഈ വാഹനത്തിന് പേര്. ഇന്ത്യയില്‍ മാരുതി ഇറക്കുന്ന സ്വിഫ്റ്റ് പതിപ്പുകളില്‍ ആള്‍ വീല്‍ ഡ്രൈവ് ഇല്ല. നിലവില്‍ ചില രാഷ്ട്രങ്ങളില്‍ 4×4 സ്വിഫ്റ്റ് വിറ്റഴിക്കുന്നുണ്ട്. കൂടുതല്‍ വിപണികളിലേക്ക് ഈ പതിപ്പ് എത്തിക്കുന്നതിനുള്ള സുസുക്കിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഇറ്റലിയിലെ ലോഞ്ച് നടന്നിരിക്കുന്നത്.

സ്വിഫ്റ്റ് 4×4 ഔട്‍ഡോറില്‍ വരുത്തിയിരിക്കുന്ന ചില കോസ്മെറ്റിക് പണികള്‍ വാഹനത്തിന്‍റെ പരുക്കന്‍ സ്വഭാവം വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ അഗ്രസീവ് ആയ ഒരു മുഖഭാവം സ്വിഫ്റ്റിന് കൈവന്നിരിക്കുന്നു. ബ്ലാക് മാറ്റ് പണിത്തരം നല്‍കിയ ഗ്രില്‍ പ്രദേശങ്ങള്‍, സൈഡ് സ്കര്‍ട്ടുകള്‍, വീല്‍ ആര്‍ച്ചുകള്‍ എന്നിവ വാഹനത്തെ സ്പോര്‍ടിയാക്കുന്നു.

രണ്ട് മോഡലുകളില്‍ ഔ‍ട്‍ഡോര്‍ വേരിയന്‍റ് ലഭ്യമാണ്. ഡിഎല്‍ സ്റ്റൈല്‍, ജിഎല്‍ ടോപ് എന്നിവയാണത്. 1.2 ലിറ്ററിന്‍റെ പെട്രോള്‍ എന്‍ജിനാണ് രണ്ടിലും ഘടിപ്പിച്ചിരിക്കുന്നത്.

ഇലക്ട്രിക് വിന്‍ഡോകള്‍, സെന്‍ട്രല്‍ ലോക്കിംഗ് സംവിധാനം, മാന്വല്‍ എയര്‍ കണ്ടീഷനിംഗ്, ഇലക്ട്രോണിക് വോള്യം കണ്‍ട്രോള്‍, സ്റ്റിയറിംഗ് വീലില്‍ ഓഡിയോ നിയന്ത്രണങ്ങള്‍, ലതര്‍ സ്റ്റീയറിംഗ് വീല്‍ എന്നിങ്ങനെ നിരവധി സവിശേഷതകള്‍ പുതിയ പതിപ്പിലുണ്ട്.

More from DriveSpark

Article Published On: Friday, October 19, 2012, 14:51 [IST]
English summary
Suzuki has launched a all wheel drive edition of Swift hatchback in Italy named Suzuki Swift 4X4 Outdoor.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X