വാഗണ്‍ ആര്‍ ഹൈബ്രിഡ് അവതരിച്ചു

ഇലക്ട്രിക് മോട്ടോറും പെട്രോള്‍ എന്‍ജിനും ഈ വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. റീജനറേറ്റീവ് ബ്രേക്കിംഗ് സാങ്കേതികത ഉപയോഗിച്ചും എന്‍ജിനാവശ്യമായ ഊര്‍ജ്ജം സംഭരിക്കുന്നു.
ഇക്കോ കൂള്‍ എന്നു വിളിക്കുന്ന ഒരു എയര്‍ കണ്ടീഷനിംഗ് സംവിധാനമാണ് ഹൈബ്രിഡ് വാഗണ്‍ ആറില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ സാങ്കേതികത വഴി ഊര്‍ജ്ജ ഉപയോഗം കുറയ്ക്കാന്‍ കഴിയുമെന്ന് സുസുക്കി അവകാശപ്പെടുന്നു. ഹൈബ്രിഡ് വാഗണ്‍ ആര്‍ 28.8 കിമി മൈലേജ് പ്രദാനം ചെയ്യുന്നു.
ഹൈബ്രിഡ് കാറുകള്‍ക്ക് യൂറോപ്യന്‍ വിപണിയിലാണ് ഇന്ന് ഏറ്റവും ഡിമാന്‍ഡുള്ളത്. വളര്‍ന്നു വരുന്ന വിപണികളായ ഇന്ത്യ, ബ്രസീല്‍. ദക്ഷിണാഫ്രിക്ക തുടങ്ങിയ രാഷ്ട്രങ്ങളില്‍ ഇത്തരം കാറുകള്‍ ഒരത്ഭുതജീവിയാണ്. എങ്കില്‍ സാഹചര്യങ്ങള്‍ മാറുന്നുണ്ട്. സാമ്പത്തികമായി മുന്നേറുമ്പോള്‍ സുസുക്കി വാഗണ്‍ ആര്‍ ഹൈബ്രിഡ് 'മാരുതി സുസുക്കി വാഗണ്‍ ആര്‍ ഹൈബ്രിഡ്' ആയി ഇങ്ങോട്ടെത്താതിരിക്കില്ല.


Click it and Unblock the Notifications








