ഇന്‍ഡികയുടെ പ്രകടനം: ടാറ്റയ്ക്ക് പിഴ

Indica Xeta GLS
വാഗ്ദാനം ചെയ്ത പ്രകടനം നടത്താത്ത കാര്‍ വിറ്റതിന് ടാറ്റാ മോട്ടോഴ്സിനും ദില്ലിയിലെ അംഗീകൃത ‍ഡീലര്‍ക്കും പിഴ. 1.93 ലക്ഷം രൂപയാണ് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍ പിഴയിട്ടിരിക്കുന്നത്.

പ്രദ്യോത് കുമാര്‍ സിങ് എന്നയാളാണ് താന്‍ വാങ്ങിയ ഇന്‍ഡിക സീറ്റ ജിഎല്‍എസ്, കമ്പനി വാഗ്ദാനം ചെയ്ത പ്രകടനം നടത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. വിദഗ്ധപരിശോധനാ റിപ്പോര്‍ട്ട് പരിഗണിച്ച കോടതി പരാതിക്കാരന്‍റെ ആരോപണം ശരിവെക്കുകയായിരുന്നു.

തേയ്മാനം കിഴിച്ച ശേഷമുള്ള കാറിറെ വിലയായ 1.73 ലക്ഷം രൂപ ടാറ്റ പരാതിക്കാരന് നല്‍കണം. ഇതുകൂടാതെ, പരാതിക്കാരന്‍ ഇതിനിടെ അനുഭവിച്ച മാനസികവിഷമങ്ങള്‍ക്ക് നഷ്ടപരിഹാരമായി 20,000 രൂപയും കമ്പനി നല്‍കണം.

ഇന്‍ഡിക കുടുംബത്തിലെ പല വേരിയന്‍റുകളും ശരിയായ പ്രകടനം നടത്തുന്നില്ലെന്ന് നിരവധി ഉപഭോക്താക്കളില്‍ നിന്ന് പരാതി വരുന്നുണ്ട്. ഇന്ധനക്ഷമതയുടെ കാര്യത്തില്‍ കമ്പനി അവകാശപ്പെടുന്നതിലും വളരെ കുറഞ്ഞ അളവിലാണ് പലരുടെയും വാഹനങ്ങള്‍ക്ക് മൈലേജ് ലഭിക്കുന്നത്.

More from DriveSpark

Article Published On: Friday, June 29, 2012, 11:07 [IST]
English summary
Tata Motors and one of its Delhi authorised dealers were orederd by the Delhi State Consumer Commission to pay Rs 1.93 lakh to a customer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X