ഇന്‍ഡിക ഇവി2 മുഖം മിനുക്കുന്നു
ഉത്സവ സീസണ്‍ പ്രമാണിച്ച് ടാറ്റ ഇന്‍ഡിക ഇവി2 ഹാച്ച്ബാക്കിന് ഒരു ചെറിയ മുഖം മിനുക്കല്‍. ഏറ്റവും കൂടുതതല്‍ മൈലേജ് എന്ന വാഗ്ദാനം ടാറ്റ ഈ കാറിനുമേല്‍ നല്‍കിവരുന്നുണ്ട്.
മുഖം മിനുക്കലില്‍ ഹെഡ്‍ലാമ്പുകള്‍, ബംബര്‍, ഗ്രില്‍ എന്നിവയ്ക്ക് മാറ്റം വരും. റിയര്‍ സ്പോയ്‍ലര്‍, അലോയ് വീലുകള്‍, ബോഡി ഗ്രാഫിക്സ് എന്നിവയാണ് കൂടുതലായി വരുന്ന ഓപ്ഷണല്‍ സവിശേഷതകള്‍.
1,396 സിസി സിആര്‍ഡിഐ എന്‍ജിനാണ് വാഹനത്തിനുള്ലത്. 25 കിമി മൈലേജ് ലഭിക്കുമെന്ന് ടാറ്റ പറയുന്നു. 4000 ആര്‍പിഎമ്മില്‍ 70 കുതിരകളുടെ ശേഷിയാണ് ഇവി2വിനുള്ളത്. 1,800-3,000 ആര്‍പിഎമ്മില്‍ 140 എന്‍എം ടോര്‍ക്കും ലഭ്യമാണ്.
ബോഡി വെയ്റ്റില്‍ 10 കിലോഗ്രാമിന്‍റെ കുറവ് വരുത്തിയിട്ടുണ്ട്. ഇത് ഇന്ധനക്ഷമതയെയും പ്രകടനത്തെയും സഹായിക്കുന്ന ഘടകമാണ്. പവര്‍ വിന്‍ഡോകള്‍, കീലെസ് എന്‍ട്രി തുടങ്ങിയ സവിശേഷതകള്‍ കൂടുതല്‍ മികവുറ്റതാക്കിയിട്ടുണ്ട്.
മൂന്ന് വേരിയന്‍റുകളാണ് വാഹനത്തിന്. ഇവയില്‍ രണ്ട് പുതിയ നിറങ്ങള്‍ കൂടി ടാറ്റ പൂശും. സ്പൈസി റെഡ്, സീ ബ്ലൂ എന്നിവയാണിവ. നിലവില്‍ മൂന്ന് നിറങ്ങളാണ് കാറിനുള്ളത്. നിയോ ഓറഞ്ച്, ജെറ്റ് സില്‍വര്‍, മിന്‍റ് വൈറ്റ് എന്നിവ.
ദില്ലി എക്സ്ഷോറൂം നിലവാരത്തില്‍ ഇന്‍ഡിക ഇവി2 വില 401162 രൂപയ്ക്കും 487619 രൂപയ്ക്കും ഇടയിലാണ്.

നിറങ്ങള്‍

നിറങ്ങള്‍

നിറങ്ങള്‍

നിറങ്ങള്‍



Click it and Unblock the Notifications








