നാനോ കാറിന് വീണ്ടും തീ പിടിച്ചു

കഴിഞ്ഞ വര്‍ഷം ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ദില്ലി, ചെന്നൈ എന്നിവിടങ്ങളില്‍ കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോഴും നിറുത്തിയിട്ട നേരത്തും കത്തിപ്പിടിച്ച വാര്‍ത്തകള്‍ പുറത്തുവന്നു. ഇത് ഉപഭോക്താക്കളില്‍ സുരക്ഷയെ സംബന്ധിച്ച ഭീതി നിറച്ചുവെങ്കിലും ടാറ്റ വിഷയത്തില്‍ കാര്യമിായ പ്രതികരണമൊന്നും നടത്തുകയുണ്ടായില്ല. കാറിന് സാങ്കേതിക പ്രശ്നമുണ്ടെങ്കില്‍ അത് പരിഹരിക്കാനായി തിരിച്ചുവിളിക്കുവാനും ടാറ്റ തയ്യാറായിരുന്നില്ല. ഇതെത്തുടര്‍ന്ന് നാനോയുടെ വില്‍പന കുറഞ്ഞുവന്നിരുന്നു.
പരാതികള്‍ അധികരിച്ചതോടെ ടാറ്റ വാഹനത്തിന്‍റെ ചില ഇലക്ട്രോണിക് പാര്‍ട്സുകള്‍ മാറ്റിയിട്ടു. ഇതിനു ശേഷം ഇത്തരം റിപ്പോര്‍ട്ടുകള്‍ ഇല്ലാതായിരുന്നു. 2012 മോഡല്‍ നാനോ വന്നതോടെ പ്രശ്നങ്ങള്‍ ഏതാണ്ട് അവസാനിച്ചിരുന്നു. ഇപ്പോള്‍ കത്തിയ കാര്‍ 2012 മോഡല്‍ അല്ല എന്നാണ് കരുതപ്പെടുന്നത്. ലഭ്യമായ ചിത്രങ്ങളില്‍ നിന്ന് ഇതുസംബന്ധിച്ച യാതൊരു വിവരവും ലഭ്യമല്ല.
ഏതാണ്ട് പത്തിലധികം റിപ്പോര്‍ട്ടുകള്‍ നാനോ കാര്‍ കത്തിയതുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications








