ഡീസല്‍ നാനോയ്ക്ക് ടര്‍ബോ റെഡി!

പുതിയ വാര്‍ത്തകള്‍ പറയുന്നത് നാനോ ഡീസല്‍ എന്‍ജിന്‍ ഹണീവെല്‍ ടര്‍ബോ ചാര്‍ജ്ജറുമായി വരുമെന്നാണ്. നാനോ ഡീസല്‍ എന്‍ജിനിന്‍റെ പവറിന്‍റെ കാര്യത്തില്‍ സംശയിക്കുന്നവര്‍ക്ക് ഇതൊരു നല്ല മറുപടിയാണ്.
ഇന്ത്യയില്‍ നിരവധി കാര്‍ നിര്‍മാതാക്കള്‍ ടര്‍ബോ ചാര്‍ജ്ജറിനായി ഹണിവെല്ലിനെ ആശ്രയിക്കുന്നുണ്ട്. 700-800 സിസിയുടെ എന്‍ജിനായിരിക്കും ഡീസല്‍ നാനോയ്ക്ക് ഉണ്ടായിരിക്കുക. ഇത്രയും ചെറിയ എന്‍ജിനു വേണ്ടി ടര്‍ബോ ചാര്‍ജ്ജര്‍ നിര്‍മിക്കുക എന്ന ജോലി ഹണിവെല്‍ വളരെ ഭംഗിയായി പൂര്‍ത്തിയാക്കിയിരിക്കുന്നു.
അതേസമയം ഔദ്യോഗികമായ പ്രതികരമങ്ങള്‍ ഒന്നും തന്നെ ഇതേക്കുറിച്ച് പുറത്തു വന്നിട്ടില്ല. എന്തായാലും വോള്യം വിപണിയില്‍ വലിയൊരു സംഭവമായി ഡീസല്‍ നാനോ മാറും എന്നതില്‍ സംശയിക്കേണ്ടതില്ല. പെട്രോള്‍ വില കയറിയതോടെ മാരുതി ആള്‍ട്ടോ അടക്കമുള്ള ചെറുകാറുകളുടെ വില്‍പനയില്‍ ക്ഷീണം സംഭവിച്ചത് ഒരു സൂചനയാണ്. ആള്‍ട്ടോയ്ക്ക് നിലവില്‍ ഡീസല്‍ എന്‍ജിനില്ല. ഈ പഴുതില്‍ നാനോ നേട്ടമുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.


Click it and Unblock the Notifications








