ടാറ്റ നാനോ സ്റ്റുഡിയോ എഡിഷന്‍ നേപ്പാളില്‍
ടാറ്റ നാനോയുടെ ഒരു പ്രത്യേക പതിപ്പ് നേപ്പാളില്‍ അവതരിപ്പിച്ചു. 'സ്റ്റുഡിയോ എഡിഷന്‍' എന്ന പേരിലാണ് പുതിയപതിപ്പ് വരുന്നത്. കാഠ്മണ്‍ഡുവില്‍ നടക്കുന്ന എന്‍എഡിഎ ഓട്ടോഷോയുടെ ഭാഗമായാണ് അവതരണം നടന്നത്.

ഒരു ഗ്രാഫിറ്റിയുടെ പശ്ചാത്തലത്തിലാണ് ചുവന്ന നിറമുള്ള നാനോ കാര്‍ അവതരിപ്പിച്ചത്. യൗവനം, ഊര്‍ജ്ജം എന്നിവയുടെ പ്രതീകമാണ് ഈ ഗ്രാഫിറ്റിയെന്ന് ടാറ്റ മോട്ടോഴ്സ് അറിയിച്ചു. നാനോയുടെ ചുവപ്പ് നിറവും യൗവനത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.
ജീവിതം, സര്‍ഗാത്മകത, സ്വാതന്ത്യം എന്നിവയെ ആഘോഷിക്കുവാനാണ് പുതിയ പതിപ്പ് ഉദ്യമിക്കുന്നതെന്ന് ടാറ്റ പറയുന്നു. കറുത്ത ടിന്‍റുള്ള ഹെഡ്‍ലൈറ്റുകളുമായാണ് ഈ വാഹനം അവതരിച്ചിരിക്കുന്നത്.
കറുപ്പും ചുവപ്പും കലര്‍ന്നതാണ് നിറങ്ങളുടെ ചേരുവ. ഇത് എക്സ്റ്റീരിയറിലും ഇന്‍റീരിയറിലും കാണാവുന്നതാണ്. സീറ്റ് കവറുകളും മറ്റ് സംവിധാനങ്ങളുമെല്ലാം ഈ നിറങ്ങളുടെ ചേരുവയില്‍ ഉത്സാഹഭരിതമായിരിക്കുന്നു.
ഈ പതിപ്പിന് അലോയ് വീലുകള്‍ നല്‍കിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. നാനോ കൂടാതെ ഇന്‍ഡിക വി2, ഇന്‍ഡിഗോ മാന്‍സ, ആര്യ എന്നീ മോഡലുകള്‍ കൂടി നേപ്പാളില്‍ പ്രദര്‍ശനത്തിനുണ്ട്.


Click it and Unblock the Notifications








