ഹാപ്പി ബര്‍ത്ഡേ ടാറ്റ നാനോ!!!

ഇന്ത്യയില്‍ സംഭവിച്ച ലോകാത്ഭുതമായ ടാറ്റ നാനോയ്ക്ക് മൂന്ന് വയസ്സ് തികഞ്ഞു. നിരവധി പ്രതിബന്ധങ്ങളെ മറികടന്നാണ് നാനോ മുന്നേറിയത്. സന്തോഷത്തിന്‍റെ നിരാശയുടെയും വിവാദങ്ങളുടെയുമെല്ലാം ദിനങ്ങള്‍ നാനോ കാര്‍ ടാറ്റയ്ക്ക് സമ്മാനിച്ചു.

ഇന്ത്യന്‍ കാര്‍ പ്രണയികള്‍ക്ക് താങ്ങാവുന്ന വിലയില്‍ ഒരു കാര്‍ നിര്‍മിക്കുക എന്നതായിരുന്നു രത്തന്‍ ടാറ്റയുടെ സ്വപ്നം. ഒരു ലക്ഷം രൂപയ്ക്ക് ഒരു കാര്‍ എന്നത് ലോകമെമ്പാടുമുള്ള ഓട്ടോമൊബൈല്‍ മേഖലയെ ആകര്‍ഷിച്ചു. ടാറ്റയുടെ ഓരോ നീക്കങ്ങളും ലോക വിപണിയില്‍ വാര്‍ത്തയായിമാറി.

Tata Nano

വന്‍ വരവേല്‍പാണ് നാനോയ്ക്ക് ലഭിച്ചതെങ്കിലും ഇടക്കാലത്ത് കാര്യമായ ഇടിവും വിപണിയില്‍ സംഭവിച്ചു. നാനോയുടെ പ്രസക്തിയെ തന്നെ ചോദ്യം ചെയ്യുന്ന വിധത്തില്‍ വില്‍പന കുറഞ്ഞുവന്നു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നാനോയുടെ വന്‍ തിരിച്ചുവരവിനാണ് വിപണി സാക്ഷ്യം വഹിച്ചത്.

ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിന്‍റെ കാര്‍ എന്ന നിലയിലേക്ക് ടാറ്റ നാനോ ഇന്ന് വളര്‍ന്നുകഴിഞ്ഞു. ബൈക്കില്‍ നിന്ന് കാറിലേക്ക് ചേക്കേറാന്‍ താല്‍പര്യപ്പെടുന്ന പുതു ഉപഭോക്താവ് മുതല്‍ ആഡംബര കാറുകള്‍ക്കൊപ്പം ചെറുകിട ആവശ്യങ്ങള്‍ക്കായി ചെലവ് ചുരുങ്ങിയതും മൈലേജ് കൂടിയതുമായ ഒരു കാര്‍ സൂക്ഷിക്കാനാഗ്രഹിക്കുന്ന വന്‍കിടക്കാര്‍ വരെ ഈ വാഹനത്തിന്‍റെ ഉപഭോക്താക്കളില്‍ പെടുന്നു.

ഈ വര്‍ഷമാദ്യത്തില്‍ ലഭിച്ച മുഖംമിനുക്കലിലൂടെ ടാറ്റ നാനോ കൂടുതല്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഇനിയും കൂടുതല്‍ ജന്മദിനങ്ങള്‍ ആഘോഷിക്കാന്‍ നാനോയ്ക്ക് കഴിയട്ടെയെന്ന് ഡ്രൈവ്സ്പാര്‍ക് ആശംസിക്കുന്നു.

More from DriveSpark

Article Published On: Wednesday, July 18, 2012, 11:32 [IST]
English summary
The Tata Nano, the world's cheapest car turns three years.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X