നാനോയിലേറി ടാറ്റയുടെ മുന്നേറ്റം

Tata Nano
ആഗസ്റ്റ് വില്‍പനയില്‍ ടാറ്റ മോട്ടോഴ്സിന് മുന്നേറ്റം. 12 ശതമാനത്തിന്‍റെ വര്‍ധനയാണ് കഴിഞ്ഞ മാസത്തില്‍ ടാറ്റയ്ക്കുണ്ടായിരിക്കുന്നത്. ടാറ്റയുടെ പാസഞ്ചര്‍/വാണിജ്യ വാഹനങ്ങളുടെ (കയറ്റുമതി അടക്കം) മൊത്തം വില്‍പന 71,826 യൂണിറ്റാണ്.

ഇതില്‍ പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റത് 22,311 യൂണിറ്റ്. കഴിഞ്ഞ വര്‍ഷം ഇത് കാലയളവില്‍ വിറ്റത് 16,829 യൂണിറ്റ്. ഇത് 33 ശതമാനത്തിന്‍റെ വര്‍ധനയാണ്.

പ്രധാനമായും നാനോ ഹാച്ച്ബാക്കിന്‍റെ സഹായത്തോടെയാണ് ടാറ്റ വില്‍പന കൂട്ടിയിട്ടുള്ളത്. ഇടക്കാലത്ത് തകര്‍ച്ചയെ അഭിമുഖീകരിച്ച ടാറ്റ നാനോ കഴിഞ്ഞ കുറെ മാസങ്ങളായി മികച്ച പ്രകടനത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

ആഗസ്റ്റില്‍ മൊത്തം 6,507 യൂണിറ്റ് നാനോ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,202 എണ്ണമാണ് വിറ്റിരുന്നത്.

ടാറ്റ നാനോയ്ക്ക് വിപണിയിലെ സാധ്യത മങ്ങിത്തുടങ്ങിയെന്ന വിമര്‍ശനങ്ങള്‍ വന്നിരുന്നു നേരത്തെ. എന്നാല്‍ കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ ലഭിച്ച ഫേസ്‍ലിഫ്റ്റ് നാനോയെ വലിയ തോതില്‍ സഹായിക്കുകയായിരുന്നു. വിപണിയുടെ ക്രയശേഷി വര്‍ധിക്കുന്നതിനനുസരിച്ച് മുഖം മിനുക്കലുകള്‍ നടത്തിക്കൊണ്ടിരുന്നാല്‍ തീര്‍ച്ചയായും നാനോ വിപണിയില്‍ ഒരു പ്രമുഖ സ്ഥാനം കണ്ടെത്തും.

More from DriveSpark

Article Published On: Tuesday, September 4, 2012, 16:28 [IST]
English summary
Tata Motors has been reported a 12 percent increase in their August month sales.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X