യൂറോപ്യന്‍ കാര്‍ ഓഫ് ദി ഇയറിന് ടാറ്റ വിസ്ത!!!
പറയുമ്പോള്‍ ഒരുത്തനും ഒരു വിലയുമില്ല. 'ആ നാനോ കാറുണ്ടാക്കിയ ടാറ്റയല്ലേ' എന്നേ ചോദിക്കൂ.
പുതിയ വാര്‍ത്തകള്‍ പറയുന്നത് ടാറ്റ ഇന്‍ഡിക വിസ്ത ഹാച്ച്ബാക്ക് 'യൂറോപ്യന്‍ കാര്‍ ഓഫ് ദ ഇയര്‍' അവാര്‍ഡിന് പരിഗണിക്കപ്പെടുന്നു എന്നാണ്. ഇപ്പം എങ്ങനുണ്ട്?!

2013 വര്‍ഷത്തെ അവാര്‍ഡിന് ഷോട്‍ലിസ്റ്റിട്ടപ്പോളാണ് ടാറ്റ ഇന്‍ഡിക വിസ്ത അതില്‍ പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് അറിയാതെ പെട്ടുപോയതല്ല. ഗുണനിലവാരം കൊണ്ടു തന്നെയാണ് ഇത് സംഭവിച്ചിരിക്കുന്നത്.
യുകെയിലെ ഓട്ടോകാര്‍, സ്പെയിനിലെ ഓട്ടോപിസ്ത, നെതര്‍ലാന്‍ഡ്സിലെ ഓട്ടോവിസ്ത, ഫ്രാന്‍സിലെ ഓട്ടോവിസി, ജര്‍മനിയിലെ സ്റ്റേണ്‍, സ്വീഡനിലെ വി ബിലഗെര്‍ എന്നീ മാഗസിനുകള്‍ ചേര്‍ന്നാണ് ഈ അവാര്‍ഡ് നല്‍കുന്നത്. 22 യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ നിന്നുള്ള 58 ഓട്ടോ പത്രപ്രവര്‍ത്തകരാണ് മികച്ച കാര്‍ തെരഞ്ഞെടുക്കുന്ന ജൂറി.
ഓഡി, ബിഎംഡബ്ലിയു , ഷെവര്‍ലെ, ഫോര്‍ഡ്, ഹോണ്ട, മെര്‍ക് തുടങ്ങിയ ഭീമന്മാരുമായുള്ള മത്സരത്തിന്‍റെ അന്തിമഫലം എന്തായിരുന്നാലും ഒരു ഇന്ത്യന്‍ കമ്പനിയെ സംബന്ധിച്ച് അവാര്‍ഡിനായി ഷോര്‍ട്‍ലിസ്റ്റ് ചെയ്യപ്പെട്ടതു തന്നെ വലിയ കാര്യമാണ്.


Click it and Unblock the Notifications