ടൊയോട്ട കാറുകള്‍ക്ക് വന്‍ഡിമാന്‍ഡ്

Toyota Camry
ടൊയോട്ട കാറുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ആവശ്യം വര്‍ധിക്കുന്നതിനനുസരിച്ചുള്ള ഉല്‍പാദനം നടക്കാത്തതിനാല്‍ ചില മോഡലുകള്‍ക്ക് കാത്തിരിപ്പുസമയവും ഏറുന്നുണ്ട്. വേഗത്തില്‍ തന്നെ പ്ലാന്‍റ് ശേഷി കൂട്ടുവാന്‍ കമ്പനി പദ്ധതിയിടുന്നു.

നിലവില്‍ വര്‍ഷത്തില്‍ 2,10,000 യൂണിറ്റ് വാഹനങ്ങളാണ് ടൊയോട്ട വിപണിയിലെത്തിക്കുന്നത്. ഇത് 3,10,000 യൂണിറ്റായി ഉയര്‍ത്താനാണ് ആലോചിക്കുന്നത്.

ബങ്കളുരുവിലെ ബിഡദിയിലാണ് ടൊയോട്ട പ്ലാന്‍റ് സ്ഥിതി ചെയ്യുന്നത്.

ടൊയോട്ട ഇന്നോവയാണ് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള ടൊയോട്ട വാഹനം. 15 ദിവസം മുതല്‍ ഒരു മാസം വരെയാണ് നിലവിലെ കാത്തിരിപ്പുസമയം. എംപിവി വിപണിയില്‍ മാരുതിയെ പോലുള്ളവര്‍ കടന്നുവരുന്നതും ഇനിയും നിരവധി വിദേശ കമ്പനികള്‍ കടക്കാനൊരുങ്ങുന്നതും ടൊയോട്ട മുമ്പില്‍ കാണുന്ന മറ്റൊരു വിഷയമാണ്.

ഫോര്‍ച്യൂണര്‍, എട്യോസ്, കൊറോള ആള്‍ടിസ് എന്നീ മോഡലുകളുടെ വില്‍പനയും വര്‍ധിച്ചു വരുന്നുണ്ട്. ബിഡദിയില്‍ തന്നെ നിര്‍മിച്ച ടൊയോട്ടയുടെ രണ്ടാമത്തെ പ്ലാന്‍റിലാണ് ഈ കാറുകളുടെ നിര്‍മാണം നടക്കുന്നത്.

ടൊയോട്ടയില്‍ നിന്നുള്ള പ്രീമിയം കാറായ കാമ്രി, ഇന്ത്യയില്‍ അസംബിള്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് കാമ്രിയുടെ പുതിയ പതിപ്പ് വിപണിയിലെത്തിയത്. ഈ വാഹനത്തിന്‍റെ ഘടകഭാഗങ്ങള്‍ വിദേശത്തു നിന്നെത്തിച്ച് ബിഡദി പ്ലാന്‍റില്‍ വെച്ച് കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുന്നത്.

More from DriveSpark

Article Published On: Saturday, September 1, 2012, 12:13 [IST]
English summary
Toyota cars are receiving huge demands in India. The company is looking to cater to these demands immediately.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X